കണ്ണൂര്‍: വാരം ടൗണിലെ ഹരിലാല്‍ ജ്വല്ലറിയുടെ ചുമര്‍ കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. കിലോ സ്വര്‍ണ്ണവും 4 കിലോ വെളളിയും കൊളളയടിച്ചു. ശനിയാഴ്ച കാലത്താണ് തൊട്ടടുത്ത സ്ഥാപനത്തിലെ ജീവനക്കാര്‍ ജ്വല്ലറിയുടെ ഏണിപ്പടിക്കടുത്തുള്ള ഷട്ടറിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. ഉടന്‍തന്നെ ജ്വല്ലറി ഉടമ ഹരിദാസന്‍ നമ്പ്യാരെ വിവരമറിയിക്കുകയായിരുന്നു.
മോഷ്ടാക്കള്‍ ചുമരിന്റെ മൂന്നുകല്ലുകള്‍ ഇളക്കിമാറ്റിയാണ് അകത്ത് കടന്ന് സ്റ്റാന്റില്‍ ഘടിപ്പിച്ച ലോക്കര്‍ ഇളക്കിമാറ്റി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയതെന്നാണ് പോലീസ് സംശയിക്കുന്നത്. ലോക്കറിനകത്ത് ഒരുകിലോ സ്വര്‍ണാഭരണങ്ങളും നാലരകിലോ വെള്ളിയും സൂക്ഷിച്ചിരുന്നു.
വെളളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഷോപ്പ് അടച്ചത്. വിവരമറിഞ്ഞ് കണ്ണൂര്‍ ഡി വൈ എസ് പി സന്തോഷ്‌കുമാര്‍,സിറ്റി സി ഐ പ്രകാശ് പടന്ന, എസ് ഐ ഷാജി, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
എട്ടുപേര്‍ ചേര്‍ന്നാണ് ജ്വല്ലറിയില്‍ നേരത്തെ ലോക്കര്‍ ഘടിപ്പിച്ചിരുന്നത്. വലതുഭാഗത്തെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്ന് ലോക്കര്‍ എടുത്തുകൊണ്ടുപോയത്. മൂന്നര അടി വ്യാസത്തിലാണ് ചുമര്‍ കുത്തിത്തുറന്നിട്ടുള്ളത്. വളരെ ആസൂത്രിതമായാണ് കവര്‍ച്ച നടത്തിയിട്ടുള്ളത്. ജ്വല്ലറിയും പരിസരവും വളരെയധികം പഠിച്ച മോഷ്ടാക്കള്‍ക്ക് മാത്രമെ ഇത്തരത്തില്‍ ലോക്കര്‍ എടുത്തുകൊണ്ടാകാന്‍ സാധിക്കുകയുള്ളൂവെന്ന് പറയപ്പെടുന്നു.
ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ മോഷണം അക്ഷരാര്‍ത്ഥത്തില്‍ വാരത്തെ ഞെട്ടിച്ചു.
ഒരുമാസം മുമ്പ് ഈ ജ്വല്ലറിയുടെ തൊട്ടടുത്തുള്ള ഇന്ദിരാജി മെമ്മോറിയല്‍ സൊസൈറ്റിയിലും വിശ്വകര്‍മ സൊസൈററിയിലും കവര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വിശ്വകര്‍മ സൊസൈറ്റിയുടെ സ്‌ട്രോംഗ് റൂം തുറക്കാന്‍ സാധിച്ചിരുന്നില്ല. അത്യാധുനിക സൗകര്യങ്ങളും വാഹനങ്ങളുമുള്ള ഒരു വലിയ മോഷണ സംഘത്തിന് മാത്രമെ ഇത്തരമൊരു കവര്‍ച്ച നടത്താന്‍ സാധിക്കുകയുള്ളൂവെന്നാണ് പ്രാഥമിക നിഗമനം.
ഒരുമാസം മുമ്പ് ഈ ജ്വല്ലറിയുടെ തൊട്ടടുത്തുള്ള ഇന്ദിരാജി മെമ്മോറിയല്‍ സൊസൈറ്റിയിലും വിശ്വകര്‍മ സൊസൈററിയിലും കവര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വിശ്വകര്‍മ സൊസൈറ്റിയുടെ സ്‌ട്രോംഗ് റൂം തുറക്കാന്‍ സാധിച്ചിരുന്നില്ല. അത്യാധുനിക സൗകര്യങ്ങളും വാഹനങ്ങളുമുള്ള ഒരു വലിയ മോഷണ സംഘത്തിന് മാത്രമെ ഇത്തരമൊരു കവര്‍ച്ച നടത്താന്‍ സാധിക്കുകയുള്ളൂവെന്നാണ് പ്രാഥമിക നിഗമനം.
പുലര്‍ച്ചെ ഒരുമണിക്കും നാലുമണിക്കും ഇടയിലായിരിക്കാം കവര്‍ച്ചനടന്നതെന്ന് കരുതുന്നു.വിവരമറിഞ്ഞ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാപ്രസിഡന്റ് ദേവസ്യമേച്ചേരി, ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് പ്രസിഡന്റ് എം വി അബ്ദുള്‍ അസീസ്, സിക്രട്ടറി ടി വി മനോജ് എന്നിവര്‍ സ്ഥലത്തെത്തി.
Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment