തൃശ്ശൂര്‍: മൈലാടുംപാറയില്‍ പിഞ്ചുകുഞ്ഞുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പൂളച്ചോട് പോഴംകണ്ടത്ത് കുമാരന്റെ മകന്‍ സുമേഷ് (32), ഭാര്യ മായ (20), മകള്‍ ആരാധ്യ (ഒന്ന്) എന്നിവരാണു മരിച്ചത്. വൈകിട്ട് ആറിന് സുമേഷിന്റെ മാതാവ് ചന്ദ്രികയാണ് ഉത്തരത്തില്‍ കയറില്‍ തൂങ്ങി നില്‍ക്കുന്ന സുമേഷിനെയും നിലത്തു കിടക്കുന്ന മായയെയും ആരാധ്യയെയും കണ്ടത്. ഉടന്‍ നാട്ടുകാര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മായയും ആരാധ്യയും വിഷം ഉള്ളില്‍ ചെന്നാണു മരിച്ചതെന്നു പൊലീസ് പറഞ്ഞു.
മൈസൂരിലെ പ്രമുഖ ജ്വല്ലറി ഷോപ്പിലെ ജീവനക്കാരനാണു സുമേഷ്. ഭാര്യയെയും മകളെയും മൈസൂരിലേക്ക് വ്യാഴാഴ്ച രാത്രി കൂട്ടിക്കൊണ്ടു പോകാനുള്ള തയാറെടുപ്പിലായിരുന്നു സുമേഷ്. തെക്കുംപാടം പുഴക്കപറമ്പില്‍ പരേതനായ രാജു- ലത ദമ്പതികളുടെ മകളാണു മായ. സുമേഷിനു സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്നില്ലെന്നു സുഹൃത്തുക്കള്‍ പറഞ്ഞു. പീച്ചി പൊലീസ് കേസെടുത്തു.
മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ലജു, മൈഥിലി, രാഹുല്‍ എന്നിവരാണു മായയുടെ സഹോദരങ്ങള്‍. സ്വപ്ന, സുമി എന്നിവരാണു സുമേഷിന്റെ സഹോദരങ്ങള്‍. രണ്ടു വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. കുടുംബവഴക്കാണു മരണത്തിനു കാരണമെന്നു കരുതുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment