Latest News

ഗുജറാത്ത് കലാപത്തിന്റെ ഭീതിവിളിച്ചോതി ശൈഖ് സൈദ് നാടുചുറ്റുന്നു

കാസര്‍കോട്: സംഘ് പരിവാര്‍ ഭീകരര്‍ അഴിച്ചുവിട്ട ഗുജറാത്ത് കലാപത്തിന്റെ മുറിവുണങ്ങാത്ത വേദനയോടെ ഒരു മനുഷ്യന്‍ കേരളക്കരയിലൂടെ നാടു ചുറ്റുന്നു. കലാപത്തിന്റെ ഇരയായി അഞ്ചു മക്കളും വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ട അഹമ്മദാബാദ് തിന്തര്‍ബാജ സ്വദേശി ശൈഖ് സൈദാണ് ആ കറുത്ത ദിനത്തിന്റെ ഭീകരതയെ ഖവാലിയിലൂടെ പങ്കുവെച്ച് നടന്നുനീങ്ങുന്നത്.

2002ല്‍ കലാപം അരങ്ങുതകര്‍ത്തപ്പോള്‍ സൈദിന് എല്ലാം നഷ്ടമായിരുന്നു. മക്കളെ കൊന്നൊടുക്കിയ കാപാലികര്‍ സ്വത്തുക്കളും കൊള്ളയടിച്ചു നാടുകടത്തി. മക്കളായ റഹ്മത്ത്, ജമീല, ഖൈറുന്നിസ, സലിം, ഖാദര്‍ എന്നിവരെയാണ് മനുഷ്യത്വം മരവിച്ചുപോയ കാപാലികര്‍ കൊന്നുവലിച്ചെറിഞ്ഞത്.

www.malabarflash.com അലൂമിനിയം വ്യാപാരിയായിരുന്ന സൈദിന്റെ ജീവിതം സമൃദമായിരുന്നു. മികച്ച വരുമാനം കൊണ്ട് കുടുംബത്തെ പൊന്നുപോലെ നോക്കി. എന്നാല്‍ സംഘ്പരിവാര്‍ ഭീകരര്‍ ഒറ്റ ദിവസം കൊണ്ട് എല്ലാം നശിപ്പിച്ചു. കട ബോംബിട്ട് തകര്‍ത്ത് മുഴുവന്‍ സാധനങ്ങളും കൊള്ളയടിച്ചു.പൊലീസുകാര്‍പോലും കലാപകാരികള്‍ക്ക് ഒത്താശ ചെയ്തു കൊടുത്തു. കലാപത്തിന്റെ മുറിവുകളില്‍ നീറി ജീവിക്കാനാവാതെ സംഘ് പരിവാര്‍ ഭീഷണിഭയന്ന് പിന്നീട് സെയ്ത് ഗുജറാത്ത് വിട്ടു.

കലാപത്തിന്റെ ഭീകരദൃശ്യങ്ങള്‍ നേരില്‍കണ്ട മകന്‍ അക്ബര്‍ അതോടെ മാനസിക രോഗിയായി മാറി. കേരളത്തിലേക്ക് ചേക്കേറിയ സെയ്ത് മകനെ കൂടെ കൂട്ടി മംഗലാപുരം കങ്കനാടി മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും രോഗം മൂര്‍ച്ഛിച്ചതിനാല്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. അവിടെ നിന്ന് ഓടിപോയ മകനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ലെന്ന് സൈദ് വേദനയോടെ പറഞ്ഞു.www.malabarflash.com

കലാപത്തില്‍ കുടുംബങ്ങളെ നഷ്ടപ്പെട്ടതുമാത്രമല്ല. ക്രൂരമായ പീഡനത്തിനും സൈദ് ഇരയായി. വലതുകൈ വെട്ടിമാറ്റിയ അക്രമികള്‍ ഇരുകാലുകള്‍ക്കും മാരകമായ പരിക്കേല്‍പ്പിക്കുകയും ചെയ്തു. വലുതകയ്യിലെ വിരലുകള്‍ മുറിച്ചുടുത്തു. 

105 വയസുള്ള മാതാവും ഭാര്യയും സൈദും ഇപ്പോള്‍ ഉള്ളാള്‍ കടപ്പുറത്ത് ഉള്ളാള്‍ ജമാഅത്ത് കമ്മിറ്റി നിര്‍മ്മിച്ച ഓലഷെഡ്ഡിലാണ് താമസം.
നാടു നീളെ ഖവാലി പാടി നടക്കുന്ന സൈദും അതില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇപ്പോള്‍ ജീവിതം തള്ളിനീക്കുന്നത്.

www.malabarflash.comഏക്കര്‍ കണക്കിന് സ്ഥലം സ്വന്തമായുണ്ടായിരുന്ന സൈദും ഇപ്പോള്‍ ഉള്ളാളിലെ കൂരയിലിരുന്ന ആ സമൃദ്ധകാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ സംഘ് പരിവാരങ്ങളുടെ ക്രൂരമുഖമാണ് ഉള്ളില്‍ നിറഞ്ഞുവരുന്നത്. മക്കള്‍ ഒരു നൊമ്പരമായി മനസ്സില്‍ നിറഞ്ഞു വരുന്നു. ഖവാലിയോടൊപ്പം തീരാത്ത ദു:ഖമാണ് പെയ്തിറങ്ങുന്നത്.
വീഡിയോ കാണാം>>>
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.