Latest News

എസ്‌ വൈ എസ്‌ ഹൈവേ മാര്‍ച്ച്‌ സമാപനം: കാസര്‍കോട്‌ സംഘാടക സമിതി ഓഫീസ്‌ തുറന്നു

കാസര്‍കോട്‌: എസ്‌ വൈ എസ്‌ 60-ാം വാര്‍ഷിക ഭാഗമായി ഫെബ്രുവരി 6 മുതല്‍ 15 വരെ തിരുവനന്തപുരത്ത്‌ നിന്ന്‌ കാസര്‍കോട്ടേക്ക്‌ നടക്കുന്ന ഹൈവേ മാര്‍ച്ചിന്റെ സമാപന മഹാസമ്മേളനം 15ന്‌ വൈകിട്ട്‌ കാസര്‍കോട്ട്‌ നടക്കും. 

സ്വഫ്‌ വ റാലിയുടെയും സമാപന സമ്മേളനത്തിന്റെയും സുഗമമായ നടത്തിപ്പിന്‌ കാസര്‍കോട്ട്‌ പുതിയ ബസ്‌ സ്‌റ്റാന്‍ഡിനു സമീപം സുന്നി സെന്റര്‍ ബില്‍ഡിംഗില്‍ സംഘാടക സമിതി ഓഫീസ്‌ തുറന്നു.
എസ്‌ വൈ എസ്‌ സംസ്ഥാന ട്രഷറര്‍ സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ ബുഖാരി ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ്‌ മുഹമ്മദ്‌ ഇബ്‌റാഹീം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ബി എസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസി, എസ്‌ വൈ എസ്‌ ജില്ലാ പ്രസിഡന്റ പള്ളങ്കോട്‌ അബ്ദുല്‍ ഖാദിര്‍ മദനി, ഹമീദ്‌ മൗലവി ആലംപാടി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, എ ബി മൊയ്‌തു സഅദി, മൂസ സഖാഫി കളത്തൂര്‍, നാസര്‍ ബന്താട്‌, ജബ്ബാര്‍ ഹാജി, അശ്‌റഫ്‌ കരിപ്പൊടി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ഇ.സി ഓഫീസ്‌, ജില്ലാതല റോഡ്‌ മാര്‍ച്ച്‌ സംഘാടക സമിതി കാര്യാലയം തുടങ്ങിയവയും ഇവിടെ പ്രവര്‍ത്തിക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.