തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ യുവാവ് പുഴയില്‍ച്ചാടി മരിച്ചു. ഓണപ്പറമ്പിലെ പരേതനായ മുഹമ്മദിന്റെ മകന്‍ സി.നൗഫല്‍ (20) ആണ് മരിച്ചത്. ഒളവറ പാലത്തില്‍നിന്ന് ചാടിയാണ് മരിച്ചത്. പയ്യന്നൂരില്‍ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്മാനായ നൗഫല്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കടയില്‍നിന്ന് ബൈക്കില്‍ ഒളവറ പാലത്തിിനടുത്തെത്തി പുഴയിലേക്ക് ചാടുകയായിരുന്നു.
പുഴക്കരിയലെ വീട്ടുകാരാണ് യുവാവ് പുഴയില്‍ചാടുന്നത് കണ്ടത്. പയ്യന്നൂരില്‍നിന്ന് അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി. സേനയും നാട്ടുകാരും പുഴയില്‍ ഏറെ നേരം തിരച്ചില്‍ നടത്തിയശേഷമാണ് വൈകിട്ട് നാലുമണിയോടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മരിക്കുന്നതിനുമുമ്പ് സുഹൃത്തുക്കളുടെ ഫോണിലേക്ക് പോകുന്നതായി സന്ദേശമയച്ചതായി പറയുന്നു.
രണ്ടുവര്‍ഷത്തിലധികമായി പയ്യന്നൂര്‍ പെരുമ്പയിലെ കടയില്‍ സെയില്‍സ്മാനാണ് നൗഫല്‍. ഓണപ്പറമ്പിലെ സി.ഖദീജയാണ് അമ്മ. സഹോദരങ്ങള്‍: ഫാറൂക് (മസ്‌കറ്റ്), ഫൈസല്‍ (ദുബായ്), ഫാസില്‍ (ബഹ്‌റൈന്‍), ഷെഖീല, റഷീദ.

Keywords: Manglore News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment