കാസര്‍കോട്: വെള്ളിയാഴ്ച ജില്ലയിലെ അഞ്ചുനിയമസഭാ മണ്ഡലങ്ങളില്‍ സര്‍ക്കാര്‍ ഓഫീസ് എല്‍ഡിഎഫ് ഉപരോധിക്കും. കോഴക്കേസില്‍ പ്രതിയായ ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച നടക്കുന്ന നിയമസഭാ ഉപരോധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് ഉപരോധം.
മഞ്ചേശ്വരം താലൂക്ക് ഓഫീസ്, കാസര്‍കോട് താലൂക്ക് ഓഫീസ്, ഉദുമ ചട്ടഞ്ചാല്‍ വില്ലേജ് ഓഫീസ്, കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ്, തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളാണ് ഉപരോധിക്കുന്നത്. പരിപാടി വന്‍വിജയമാക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പി രാഘവന്‍ അഭ്യര്‍ഥിച്ചു.
No comments:
Post a Comment