Latest News

ഹദ്ദാദ് പ്രിമിയര്‍ ലീഗ് സീസണ്‍ 3 തിങ്കളാഴ്ച

ബേക്കല്‍: [www.malabarflash.com] മമ്മൂസ്.കോം ഹദ്ദാദ് പ്രിമിയര്‍ ലീഗ് സീസണ്‍ 3 ഫ്‌ളഡ്‌ലൈററ് ഫുട്‌ബോള്‍ മത്സരം തിങ്കളാഴ്ച വൈകുന്നേരം 7 മണി മുതല്‍ ഹദ്ദാദ് നഗറില്‍ പ്രത്യേകം സജ്ജീകരിച്ച മമ്മൂസ് ഫ്‌ളഡ്‌ലൈററ് സ്റ്റേഡിയത്തില്‍ നടക്കും. പ്രമുഖരായ താരങ്ങളെ അണിനിരത്തി അഞ്ച് ടീമുകളാണ് കളിക്കളത്തിലിറങ്ങുന്നത്.

നൗഷാദ് റഹ്മാന്‍ മനേജറും ഹനീഫ പി.എച്ച് കോച്ചുമായ ബി.എല്‍.ജി ഇന്റര്‍നാഷണല്‍ സമീര്‍ കലന്തന്റെ നേതൃത്വത്തില്‍ പോരാട്ടത്തിനറങ്ങും.

ഫസലു അബ്ദുല്‍ ഹമീദ് മാനേജറും, സബീര്‍ ബ്‌ളാക്ക് കോച്ചുമായ മയീഷ ടീമിനായി അബ്ദുല്ല, ജലാല്‍, ജാവേദ്, ആബിദ്, അനസ്, അയ്യൂബ്, റസാഖ്, മുഖ്തര്‍ എന്നിവര്‍ ജഴ്‌സി അണിയും.

ഷാനാഫിന്റെ പരിശീലനത്തില്‍ കരുത്തരായ താരങ്ങളെ കളത്തിലറക്കുന്ന എഫ്.സി ഫുജൈറയുടെ മാനേജര്‍ എം.എ ഷെരീഫാണ്.

മൊയ്തു അഞ്ചില്ലത്തിന്റെ നേതൃത്വത്തിലുളള ലയണ്‍സ് ഹസ്സന്‍ ബസാറിന്റെ കോച്ചര്‍മാര്‍ നൗഷാദും നിയാസുമാണ്.

ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സലീലിന്റെ നേതൃതത്തിലുളള ബ്‌ളാക്ക് ഹോര്‍സിന്റെ താരങ്ങള്‍ അന്‍വാസിന്റെ ശിക്ഷണത്തിലാണ് കളിക്കളത്തിലിറങ്ങുന്നത്.

തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ബേക്കല്‍ എസ്.ഐ നാരായണന്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. ഉദുമ സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷെരീഫ് മുഖ്യാഥിതിയായിരിക്കുന്നു.മമ്മൂസ്.കോം എം.ഡി മന്‍സൂര്‍ അഹമ്മദ് സംബന്ധിക്കും

ഹദ്ദാദ് പ്രിമിയര്‍ ലീഗ് നാടിന്റെ ഉത്സവമാക്കി മാററാനുളള ഒരുക്കത്തിലാണ് സംഘാടകര്‍. ഒരു വിഭാഗം ടീമുകളുടെ ചിത്രങ്ങളടക്കമുളള കൂററന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചപ്പോള്‍, മററുളളവര്‍ ടീമുകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ പാട്ടുകളുമായി വാട്ട്‌സ് ആപ്പിലും ഫെയ്‌സ്ബുക്കിലും അരങ്ങ് തകര്‍ക്കുകയാണ്.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.