Latest News

ഹമദ് രാജാവിന് മികച്ച അറബ് വ്യക്തിത്വ അവാര്‍ഡ്

മനാമ: [www.malabarflash.com] അറബ് ക്രിയേറ്റേഴ്സ് യൂനിയന്‍െറ (എ.സി.യു) ഈ വര്‍ഷത്തെ മികച്ച അറബ് ദേശീയ വ്യക്തിത്വ അവാര്‍ഡിന് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയെ തെരഞ്ഞെടുത്തു. വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പ്രഗല്‍ഭര്‍ അടങ്ങിയ അവാര്‍ഡ് കമ്മിറ്റി ഏകകണ്ഠമായാണ് ഹമദ് രാജാവിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തതെന്ന് എ.സി.യു പ്രസിഡന്‍റ് അഹ്മദ് നൂര്‍ പറഞ്ഞു. 

അറബ് സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് അദ്ദേഹത്തിന് എ.സി.യു ഓസ്കാറും ക്രിയേറ്റീവിറ്റി എക്സലന്‍സ് മെഡലും സമ്മാനിക്കും. എ.സി.യു ഏര്‍പ്പെടുത്തിയ അവാര്‍ഡ് നേടിയ രാജാവിനെ അഭിനന്ദിച്ച് സമൂഹത്തിന്‍െറ നാനാതുറകളിലുള്ളവര്‍ സന്ദേശങ്ങള്‍ അയച്ചു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.