Latest News

തെയ്യംകെട്ട് മഹേത്സവത്തിന്റെ മിച്ചം വന്ന തുക സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി ബാര പാറമ്മല്‍ തറവാട് മാതൃകയായി.

ഉദുമ: [www.malabarflash.com] വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹേത്സവത്തിന്റെ മിച്ചം വന്ന തുക സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി ബാര പാറമ്മല്‍ തറവാട് മാതൃകയായി.

ഇക്കഴിഞ്ഞ ഏപ്രില്‍ 24, 25, 26 തീയ്യതികളില്‍ നടന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തില്‍ മിച്ചവന്ന തുകയുടെ ഒരു വിഹിതമാണ് ശനിയാഴ്ച തറവാട്ടില്‍ ക്ഷേത്രസ്ഥാനികരും കോയ്മമാരും നാട്ടുകാരും കുടുംബാംഗങ്ങളും പങ്കെടുത്ത ചൂട്ടൊപ്പിച്ച മംഗലം ചടങ്ങില്‍ വെച്ച് കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ സൊസൈററി പ്രസിഡണ്ട് ഡോ. എന്‍.വി രാജന് കൈമാറിയത്.

ആഘോഷക്കമ്മിറ്റിയുടെ ജനറല്‍ബോഡിയോഗവും പ്രശ്‌നചിന്തയും ആഘോഷക്കമ്മിറ്റി പിരിച്ചുവിടലും നടന്നു.
ആഘോഷ കമ്മിററി ഭാരവാഹികളായ കുപ്പുങ്കയം കുഞ്ഞിരാമന്‍, സി.എച്ച് നാരായണന്‍, കൃഷ്ണന്‍ പത്തിക്കാല്‍, അച്ചുതന്‍ ആടിയത്ത്, രവീന്ദ്രന്‍ കാഞ്ഞങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.