Latest News

കാസര്‍കോട് നിന്ന് വിനോദയാത്ര പോയ കുടുംബം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

കാസര്‍കോട്: [www.malabarflash.com]വിനോദയാത്രയ്ക്ക് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കാസര്‍കോട്ടെ കുടുംബം സഞ്ചരിച്ച കാര്‍ മൈസൂരിന് സമീപം മരത്തിലിടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.

വിദ്യാനഗര്‍ സഹാറ ഹാര്‍ഡ്‌വെയര്‍ ആന്റ് ബാറ്ററി പാര്‍ട്ണര്‍ പടിഞ്ഞാര്‍ മൂലയിലെ ഹാരിസിന്റെയും സാക്കിയയുടെയും മകള്‍ മൂന്നുമാസം പ്രായമുള്ള മിന്ന നഫീസയാണ് മരിച്ചത്. ഹാരിസ്, ഭാര്യ സാക്കിയ, മകള്‍ റനഫാത്തിമ (രണ്ട്), സാക്കിയയുടെ സഹോദരി സാഹിറ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരമണിക്ക് മൈസൂരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ബംഗളൂരു റോഡിലാണ് അപകടം നടന്നത്.
ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് രണ്ട് റിട്‌സ് കാറുകളിലായാണ് ഹാരിസും ജ്യേഷ്ഠനും കുടുംബ സമേതം വിനോദ യാത്ര പുറപ്പെട്ടത്. ഹാരിസും കുടുംബവും ഒരു കാറിലും ജ്യേഷ്ഠനും കുടുംബവും മറ്റൊരു കാറിലുമാണ് സഞ്ചരിച്ചത്. ജ്യേഷ്ഠന്‍ ചന്ദ്രന്‍ എന്ന ഡ്രൈവറെ ഒപ്പം കൂട്ടിയിരുന്നു. രണ്ടാമത്തെ കാര്‍ ഹാരിസാണ് ഓടിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്ക് കുടുംബം മൈസൂരിലെത്തിയിരുന്നു. 

എന്നാല്‍ അവിടെ മുറിയെടുക്കാന്‍ നോക്കിയെങ്കിലും കിട്ടിയില്ല. അതിനാല്‍ താമസത്തിന് ഹോട്ടല്‍ അന്വേഷിച്ച് പോകുന്നതിനിടയിലാണ് അപകടം നടന്നത്. ജ്യേഷ്ഠന്റെ കാര്‍ മുന്നിലാണ് ഉണ്ടായിരുന്നത്. പെട്ടെന്ന് പിന്നാലെ വന്ന കാര്‍ വലതുവശത്തേക്ക് ഓടിക്കയറി മരത്തിലിടിച്ച് തകരുന്നതാണ് കണ്ടതെന്ന് ഡ്രൈവര്‍ ചന്ദ്രന്‍ പറഞ്ഞു. 

പരിക്കേറ്റവരെ അരകിലോമീറ്റര്‍ അകലെയുള്ള സെന്റ് ജോസഫ് ആസ്പത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. പരിക്കേറ്റ മറ്റു നാലുപേരേയും ഞായറാഴ്ച രാവിലെ മംഗലാപുരം ആസ്പത്രിയിലേക്ക് മാറ്റി. ഹാരിസിന്റെ കയ്യെല്ല് ഒടിഞ്ഞിട്ടുണ്ട്. വലതുകാലിനും പരിക്കേറ്റു. സാഹിറയുടെ കയ്യൊടിഞ്ഞു. റനഫാത്തിമയുടെ വിരലിന് പൊട്ടലുണ്ട്. സാക്കിയയുടെ നെഞ്ചിനാണ് പരിക്ക്.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.