Latest News

എല്‍.ഡി.എഫിലെ പ്രമുഖ കക്ഷി യു.ഡി.എഫിലേക്ക് വരുമെന്ന് മജീദ്‌

കണ്ണൂര്‍: [www.malabarflash.com] ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ നിന്നും ഒരു പ്രമുഖ കക്ഷി ഐക്യജനാധിപത്യമുന്നണിയിലേക്ക് വരാന്‍ തയ്യാറെടുക്കുന്നുണ്ടെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

ഇതുസംബന്ധിച്ച് അവര്‍ യു.ഡി.എഫുമായി ചര്‍ച്ച നടത്തി. ഉചിതമായ സ്ഥാനവും പദവികളും പെരുമാറ്റവും ലഭിച്ചാല്‍ അവര്‍ യു.ഡി.എഫുമായി സഹകരിക്കുമെന്നും മജീദ് പറഞ്ഞു.

യു.ഡി.എഫുമായി തങ്ങള്‍ ഒരു രാഷ്ട്രീയ ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും മുസ്ലീം ലീഗ് അകപ്പെട്ടിരിക്കുന്ന രാഷ്ട്രീയ ഗതികേടിന്റെ പരസ്യപ്രഖ്യാപനമാണ് മജീദിന്റെ ഈ പ്രസ്താവനയെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു.Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.