Latest News

സിപിഐ എമ്മിന്റെ ശുചീകരണ പ്രവര്‍ത്തനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു

കാസര്‍കോട്: [www.malabarflash.com] മഴക്കാലത്ത് ജനങ്ങളെ രോഗക്കിടക്കയിലാക്കുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധവുമായി ശുചീകരണ യജ്ഞത്തിലൂടെ പുതിയ ജനമുന്നേറ്റം. സിപിഐ എം നേതൃത്വത്തില്‍ 'മാലിന്യവിമുക്ത കേരളം' പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച നടന്ന മഴക്കാലപൂര്‍വ 
ശുചീകരണ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയഭേദമില്ലാതെ ആയിരങ്ങള്‍ അണിനിരന്നു.
എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും പ്രവര്‍ത്തകര്‍ ശുചീകരണത്തില്‍ പങ്കാളികളായി. ഞായറാഴ്ച രാവിലെ ആറുമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ ശുചീകരണം തുടങ്ങി. വീടുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം നീക്കി. വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കി. സിപിഐ എം നിയന്ത്രണത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മഴക്കാലപൂര്‍വ ശുചീകരണ പദ്ധതി നടപ്പാക്കി. നാടിന്റെ ആരോഗ്യം കാക്കാനുള്ള യജ്ഞത്തില്‍ സ്ത്രീകളും കുട്ടികളും സന്നദ്ധപ്രവര്‍ത്തകരും സര്‍വീസ് സംഘടനകളും യുവജന, വിദ്യാര്‍ഥി പ്രവര്‍ത്തകരും പങ്കാളികളായി.


ഞായറാഴ്ച നടത്താന്‍ കഴിയാത്ത ബ്രാഞ്ചുകള്‍ തിങ്കളാഴ്ച ശുചീകരണം ഏറ്റെടുക്കും.
സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞിരാമന്‍ എംഎല്‍എ കണ്ണംകുളത്തും എം വി ബാലകൃഷ്ണന്‍ നാപ്പച്ചാലിലും ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ പി ജനാര്‍ദനന്‍ ചെറുവത്തൂര്‍ ടൗണിലും വി പി പി മുസ്തഫ തെക്കേ തൃക്കരിപ്പൂരിലെ വള്‍വക്കാടും ടി വി ഗോവിന്ദന്‍ കാലിക്കടവ് ടൗണിലും കെ വി കുഞ്ഞിരാമന്‍ ബേവൂരിയിലും ഉദ്ഘാടനം ചെയ്തു. 

തൃക്കരിപ്പൂരില്‍ ബാക്കിരിമുക്ക്, ഇളമ്പച്ചി ഗവ. ഹൈസ്‌കൂള്‍, കൂലേരി ഗവ. എല്‍പി സ്‌കൂള്‍ പരിസരം, ഓലാട്ട്, വെള്ളച്ചാല്‍, ആനിക്കാടി, മാണിയാട്ട്, പിലിക്കോട് വയലല്‍, നടക്കാവ്, പൊയങ്കര, എടാട്ടുമ്മല്‍, തൃക്കരിപ്പൂര്‍ ടൗണ്‍ എന്നിവിടങ്ങള്‍ വൃത്തിയാക്കി.
കാഞ്ഞങ്ങാട് കോളോത്ത് ഒന്ന്, രണ്ട്, പൊള്ളക്കട, പുല്ലൂര്‍, ഉദയനഗര്‍, എടമുണ്ട, വിഷ്ണുമംഗലം, മാക്കരംകോട്, പെരളം, അനന്ദാശ്രമം റോട്ടറി സ്‌കൂള്‍ പരിസരം, കിഴക്കുംകര ജങ്ഷന്‍, വേലാശ്വരം, മധുരക്കാട്, കിഴക്കേ വെള്ളിക്കോത്ത്, അടോട്ട്, കുന്നുമ്മല്‍- കോട്ടച്ചേരി റോഡ്, ചെമ്മട്ടംവയല്‍ ജില്ലാ ആശുപത്രിപരിസരം, ഇട്ടമ്മല്‍, ഭൂദാനം കോളനി, ചൂട്ട്വം, വാഴുന്നോറടി, മോനാച്ച എന്നിവിടങ്ങളില്‍ ശുചീകരണം നടന്നു.
പനത്തടിയില്‍ തായന്നൂര്‍, കുടുംബൂര്‍, കള്ളാര്‍ നീലിമല, അട്ടേങ്ങാനം, പാണത്തൂര്‍ പിഎച്ച്‌സി 
പരിസരം, ബാനം എന്നിവിടങ്ങള്‍ ശുചീകരിച്ചു.


നീലേശ്വരത്ത് കാഞ്ഞിരപ്പൊയില്‍ ടൗണ്‍, കാലിച്ചാമരം, പള്ളിക്കര റെയില്‍വേ ഗേറ്റ് മുതല്‍ തോട്ടം ജങ്ഷന്‍ വരെ, അമ്പലത്തുകര ടൗണ്‍, പൂത്തക്കാല്‍ പിഎച്ച്‌സി പരിസരം, മടിക്കൈ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരം, കാര്യങ്കോട് ദേശീയ പാതയോരം, ചോയ്യങ്കോട്, ചായ്യോം, കൊല്ലമ്പാറ, പരപ്പ എന്നിവിടങ്ങള്‍ ശുചീകരിച്ചു.

കാസര്‍കോട് നുള്ളിപ്പാടി, ചെന്നിക്കര, അണങ്കൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി പരിസരം, 
അണങ്കൂര്‍, തളങ്കര, വി കെ പാറ, കോടതി പരിസരം, അതൃകുഴി, നാല്‍ത്തടുക്ക, ബേര്‍ക്ക എന്നിവിടങ്ങളില്‍ ശുചീകരിച്ചു. ചെന്നിക്കരയില്‍ സിപിഐ എം ഏരിയാസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്തു.
കാറഡുക്ക ഗാഡിഗുഡ്ഡെയില്‍ ഏരിയാസെക്രട്ടറി സിജി മാത്യു ഉദ്ഘാടനം ചെയ്തു. ഇരിയണ്ണി, ഏത്തടുക്ക, മര്‍പനടുക്ക, ശാന്തിനഗര്‍, കര്‍മംതോടി, അടുക്കത്തൊട്ടി എന്നിവിടങ്ങള്‍ ശുചീകരിച്ചു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.