Latest News

അഡ്വ. ടി സിദ്ധിഖ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: [www.malabarflash.com] ഗാര്‍ഹിക പീഡനകേസിന്റെ പശ്ചാത്തലത്തില്‍ ടി.സിദ്ദിഖ്, കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. മുന്‍ ഭാര്യ ജെ.നസീമ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് രാജിക്കത്ത് അയച്ചത്.

കുറ്റവിമുക്തനാകുംവരെ മാറിനില്‍ക്കുകയാണെന്ന് ടി.സിദ്ദിഖ് കത്തില്‍ പറയുന്നു. കള്ളക്കേസുണ്ടാക്കി ചില കോണ്‍ഗ്രസ് നേതാക്കള്‍ വേട്ടയാടല്‍ തുടരുകയാണ്. സിപിഎമ്മിനെ കൂട്ടുപിടിച്ചാണ് പ്രചാരണങ്ങള്‍. വ്യാജപരാതികളുടെ നിജസ്ഥിതി ജനത്തെ ബോധ്യപ്പെടുത്തുംവരെ സംഘടനാപദവിയില്‍ തുടരാന്‍ ധാര്‍മികമായി ആഗ്രഹിക്കുന്നില്ലെന്നും രാജിക്കത്തില്‍ വിശദമാക്കുന്നു.

തനിക്കെതിെര നടക്കുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ എം.ഐ. ഷാനവാസ് എം.പിയാണെന്ന് ടി. സിദ്ദിഖ് ഫെയ്‌സ്ബുക് പോസ്റ്റില്‍ ആരോപിച്ചിരുന്നു. തനിക്കെതിെര മുന്‍ ഭാര്യ പരാതി നല്‍കിയത് ഗൂഢാലോചനയുടെ ഭാഗമാണ്. നസീമയെയും മക്കളുെടയും ആക്രമിച്ച് ആ കുറ്റം തന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ട്.

നസീമയ്ക്കു പൊലീസ് സംരക്ഷണം നല്‍കണമെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയാണ് സിദ്ദിഖ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഷാനവാസ് അടക്കമുള്ളവരാണ് തനിക്കെതിരായ നീക്കത്തിനു പിന്നിലെന്നതിനു തെളിവുണ്ടെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.