Latest News

സിദ്ദിഖ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയി : ബിന്ദു കൃഷ്ണ

തിരുവനന്തപുരം: [www.malabarflash.com]സ്‌നേഹിച്ച പ്രിയതമയെയും പൊന്നുമക്കളെയും പെരുവഴിയില്‍ തനിച്ചാക്കി സിദ്ദിഖ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയെന്നു ടി. സിദ്ദിഖ് വിഷയത്തില്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ച് ബിന്ദു കൃഷ്ണ.

രണ്ട് പിഞ്ചു മക്കള്‍ക്ക് ഉപ്പയെ നഷ്ടപ്പെടുത്തുകയാണ് സിദ്ദിഖ് ചെയ്തത്. നൈമഷിക സുഖങ്ങള്‍ തേടിപ്പോയ സിദ്ദിഖ് എന്തു നേടി?. പാര്‍ട്ടിയില്‍ പോലും അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും അഭിപ്രായ സമന്വയത്തിലെത്തി മുന്നോട്ട് പേകുന്നവരല്ലേ നമ്മള്‍? എന്നിട്ടുമെന്തേ പൊന്നു മക്കള്‍ക്ക് വേണ്ടി ഒന്ന് സഹിക്കാന്‍ തയ്യാറാകാഞ്ഞതെന്നും ബിന്ദു കൃഷ്ണ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

അതേസമയം ടി. സിദ്ദിഖ് വിഷയത്തില്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ച ബിന്ദു കൃഷ്ണയ്ക്ക് രൂഷമായ പ്രതികരണവുമായാണ് സിദ്ദിഖ് അനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരിക്കുന്നത്. ഗ്രൂപ്പ് കളിക്കാന്‍ ഒരു അവസരം കിട്ടിയപ്പോള്‍ ബിന്ദു കൃഷ്ണ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റു വന്നുവെന്നാണ് ചിലരുടെ പരിഹാസം. സരിത വിഷയം ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ മൗനം പാലിച്ച ബിന്ദു കൃഷ്ണ സിദ്ദിഖ് വിഷയത്തില്‍ പ്രതികരിച്ചതിന്റെ ഉദ്ദേശം ഗ്രൂപ്പ് കളി മാത്രമാണ്.

സിദ്ദിഖ് എന്റെ അടുത്ത സുഹ്യത്താണ്. കുടുംബ പ്രശ്‌ന ത്തില്‍ ഗ്രൂപ്പും രാഷ്ട്രീയവും കലര്‍ത്തരുത് എന്ന വ്യക്തമായ അഭിപ്രായമാണ് എനിക്കുള്ളത് എന്ന് മറുപടിയായി ബിന്ദു കൃഷ്ണ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടു.

ബിന്ദു കൃഷ്ണയുടെ ഫെയ്‌സ്ബുക്ക് പൂര്‍ണ്ണരൂപം

Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.