Latest News

ഭാര്യ കന്യകയല്ലെന്ന് ആദ്യരാത്രിയില്‍ കുറ്റപ്പെടുത്തിയ ഭര്‍ത്താവിനെതിരെ സോഷ്യല്‍മീഡിയയുടെ വിര്‍ശനം

മനാമ: [www.malabarflash.com] കന്യകയല്ലാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തു തന്നെ വഞ്ചിച്ചെന്നാരോപിച്ചു യുവാവ് ഭാര്യ വീട്ടുകാരെ വിളിച്ചുവരുത്തി വാക്കു തര്‍ക്കമുണ്ടാക്കിയ സംഭവം സൗദിയില്‍ വിവാദമാകുന്നു. സോഷ്യല്‍മീഡിയയിലും ബ്ലോഗുകളിലുമാണ് യുവാവിന്റെ ചെയ്തികളെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ച പുരോഗമിക്കുന്നത്. സൗദിയിലെ ഒരു പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്ത പുറത്തുവിട്ടതോടെയാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്.

വിവാഹരാത്രിയില്‍ ലൈംഗികബന്ധത്തില്‍ രക്തം വന്നില്ലെന്നു പറഞ്ഞാണ് യുവാവ് പ്രശ്‌നമുണ്ടാക്കിയത്. കന്യകയാണോയെന്നു ഭാര്യയെ ചോദ്യം ചെയ്തതിനു പിന്നാലെ യുവതിയുടെ വീട്ടുകാരെയും യുവാവ് വിളിച്ചുവരുത്തി. സംഭവം പറഞ്ഞ് ഇരുവീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. യുവതി കന്യകയല്ലെന്നും വഞ്ചിച്ചു വിവാഹം ചെയ്തുതരികയായിരുന്നെന്നും യുവാവിന്റെ വീട്ടുകാര്‍ ആരോപിച്ചപ്പോള്‍ മകള്‍ കന്യകയാണെന്ന വാദത്തില്‍ യുവതിയുടെ വീട്ടുകാര്‍ ഉറച്ചു നിന്നു. ഒടുവില്‍ ഗൈനക്കോളജിസ്റ്റിന്റെ സേവനം തേടുകയായിരുന്നു. രക്തം വരുന്നതല്ല കന്യകയാണോ എന്നു തിരിച്ചറിയാനുള്ള മാര്‍ഗമെന്ന ഡോക്ടറുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാന്‍ യുവാവിന്റെ വീട്ടുകാര്‍ തയാറായില്ല. ലൈംഗിക ബന്ധത്തിലൂടെ മാത്രമല്ല, കന്യാചര്‍മം നഷ്ടപ്പെടാനിടയാകുന്ന പല കാരണങ്ങളുണ്ടെന്നും ഇതു കന്യകയല്ലെന്നതിനു തെളിവല്ലെന്നും ഡോക്ടര്‍ വീട്ടുകാരെ ബോധ്യപ്പെടുത്തി.

ഈ വാര്‍ത്ത പുറത്തുവതിനു പിന്നാലെ സൗദിയിലെ ബ്ലോഗര്‍മാര്‍ രംഗത്തെത്തി. വരനെ പ്രായപൂര്‍ത്തിയാകാത്ത വിഡ്ഢിയൊണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ വിശേഷിപ്പിച്ചത്. ഭാര്യയുടെ കന്യകാത്വത്തെക്കുറിച്ചു സംശയമുണ്ടെങ്കില്‍ ഇരുവീട്ടുകാരുടെയും മുന്നില്‍ ചര്‍ച്ച ചെയ്തു പെണ്‍കുട്ടിയെ നാണംകെടുത്തുന്നതിനു പകരം ഡോക്ടറുടെ സഹായത്തോടെ സംശയനിവാരണം നടത്തുകയായിരുന്നു വേണ്ടതെന്നാണ് ഒരു ബ്ലോഗര്‍ അഭിപ്രായപ്പെട്ടത്. ഉത്തരവാദിത്തമില്ലാത്തവന്‍ എന്നാണ് പെന്‍ ഓഫ് ട്രൂത്ത് എന്ന ബ്ലോഗര്‍ യുവാവിനെ കുറ്റപ്പെടുത്തിയത്.

യുവതി വിവാഹമോചനം നേടണമെന്ന് മോണിക്കെര്‍ ബകലവ എന്ന ബ്ലോഗര്‍ പറഞ്ഞു. താനായിരുന്നു ആ സ്ഥാനത്തെങ്കില്‍ വിവാഹമോചനത്തിന് ഒരു നിമിഷം പോലും മടിക്കില്ലെന്നായിരുന്നു ഇവരുടെ അഭിപ്രായം. സ്ത്രീകളെ അതിക്രൂരമായി അപമാനിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Advertisement

Keywords: gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.