ആലപ്പുഴ: [www.malabarflash.com] ഉപഭോക്താവിന്റെ എടിഎം കാര്‍ഡിന്റെ പിന്‍നമ്പര്‍ ചോര്‍ത്തിയശേഷം ഡൂപ്ലിക്കറ്റ് കാര്‍ഡുണ്ടാക്കി പണം കവര്‍ന്ന കേസിലെ മുഖ്യപ്രതി കാഞ്ഞങ്ങാട് സ്വദേശി ഫഹദിനെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ പോലീസ് നീക്കം ആരംഭിച്ചു. ഇയാളെ അറസ്റ്റു ചെയ്തു നാട്ടിലെത്തിക്കുന്നതിനായി ഇന്റര്‍പോളിനെ ഇന്ത്യയില്‍ പ്രതിനിധീകരിക്കുന്ന സിബിഐയെ സമീപിക്കാനാണ് തീരുമാനമെന്നു കേസ് അന്വേഷിക്കുന്ന ആലപ്പുഴ ഡിവൈഎസ്പി കെ.എഫ് ലാല്‍ജി പറഞ്ഞു.
ബാംഗളൂരില്‍ അടക്കം നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളില്‍ പ്രതിയായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെട്ട ഫഹദ് നേപ്പാളിലേക്ക് കടക്കുകയും അവിടെവച്ച് വിവാഹിതനായശേഷം നേപ്പാള്‍ പാസ്‌പോര്‍ട്ട് സമ്പാദിച്ച് ദുബായിയിലേക്ക് കടക്കുകയുമായിരുന്നു. ദുബായില്‍ കമ്പനി ജീവനക്കാരനായ ഫഹദ് അവിടെയും ഇത്തരത്തില്‍ തട്ടിപ്പു നടത്തിവരുകയാണെന്നാണ് പോലീസിനു കിട്ടിയ വിവരം.
ഫഹദിനെ അറസ്റ്റ് ചെയ്‌തെങ്കില്‍ മാത്രമേ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളു. എടിഎം കാര്‍ഡിന്റെ പിന്‍നമ്പര്‍ ചോര്‍ത്തി ഡ്യൂപ്‌ളിക്കേറ്റ് കാര്‍ഡ് നിര്‍മിച്ച് പണം കവര്‍ന്ന സംഭവത്തിലെ അറസ്റ്റ് രാജ്യത്ത് തന്നെ ഇതാദ്യമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അതേസമയം കേസില്‍ പോലീസ് അറസ്റ്റു ചെയ്ത റിസോര്‍ട്ട് ജീവനക്കാരനായ യുവാവിനെ റിമാന്‍ഡ് ചെയ്തു.
ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഫ്രണ്ട് ഓഫീസ് ജീവനക്കാരനായിരുന്ന ചാലക്കുടി വാലകുളം കരിപ്പായി വീട്ടില്‍ ജിന്റോ ജോയിയെ (30) ആണ് ആലപ്പുഴ കോടതി റിമാന്‍ഡ് ചെയ്തത്.

No comments:
Post a Comment