Latest News

ആകാശവാണി അഖിലേന്ത്യാ സംഗീത മത്സരം

കണ്ണൂര്‍: [www.malabarflash.com] സംഗീത രംഗത്തെ യുവപ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആകാശവാണി അഖിലേന്ത്യാ അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഈ വര്‍ഷത്തെ പ്രാഥമിക മത്സരങ്ങള്‍ ആഗസ്റ്റ് മാസം നടത്തും. 

ഹിന്ദുസ്ഥാനി, കര്‍ണ്ണാടക സംഗീത വിഭാഗങ്ങളില്‍ ശാസ്ത്രീയ സംഗീതം, വായ്പ്പാട്ട്, ലളിത സംഗീതം, നാടന്‍പാട്ട് എന്നിവയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങളും ഉപകരണ സംഗീതത്തില്‍ വയലിന്‍, വീണ,മൃദംഗം, തവില്‍, ഘടം, ഗഞ്ചിറ, മുഖര്‍ശംഖ്, തബല, പുല്ലാങ്കുഴല്‍, നാഗസ്വരം, ക്ലാറിനറ്റ്, സാക്‌സോഫോണ്‍, ഹാര്‍മോണിയം എന്നീ ഇനങ്ങളില്‍ പൊതുവായും മത്സരങ്ങള്‍ ഉണ്ടായിരിക്കും. ആകാശവാണിയുടെ ഏതെങ്കിലും നിലയത്തില്‍ നിന്നും സംഗീതത്തിന് നിലവില്‍ ഓഡീഷന്‍ വിജയിച്ചവരോ ഗ്രേഡ് കിട്ടിയവരോ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.

ജൂണ്‍ 30ന് 16 വയസ്സ് പൂര്‍ത്തിയായവരും 24 വയസ്സ് കഴിയാത്തവരുമായിരിക്കണം മത്സരാര്‍ത്ഥികള്‍. സ്റ്റേഷന്‍ ഡയറക്ടര്‍ ആകാശവാണി കോഴിക്കോട് എന്ന വിലാസത്തില്‍ എടുത്ത 300 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്, വയസ്സ് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം ജൂണ്‍ 12 നകം അപേക്ഷകള്‍ അയക്കേണ്ടതാണ്. 

അപേക്ഷ ഫോറം കണ്ണൂര്‍ ആകാശവാണിയില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ അയക്കേണ്ട വിലാസം സ്റ്റേഷന്‍ ഡയറക്ടര്‍, ആകാശവാണി, കണ്ണൂര്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.