പരപ്പനങ്ങാടി: [www.malabarflash.com] ആത്മഹത്യ ചെയ്യാന്‍ റെയില്‍പാളത്തില്‍ തലവെച്ച് കിടന്ന 25കാരിയായ യുവതിയേയും 17കാരി പെണ്‍കുട്ടിയേയും നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മുലം രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പരപ്പനങ്ങാടി ചുടലപറമ്പിന് സമീപത്ത് റെയില്‍വേ ട്രാക്കിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
റെയില്‍പാലം മുറിച്ച് കടക്കുകയായിരുന്ന നാട്ടുകാരില്‍ ചിലരാണ് പാളത്തില്‍ രണ്ടു പേര്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന തൊട്ടടുത്ത് താമസക്കാരെ വിളിച്ചുകുട്ടി ഇരുവരേയും റെയില്‍വേ ലൈനില്‍ നിന്ന് പിടിച്ചിറക്കുയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊതുപ്രവര്‍ത്തകനായ ദേവന്‍ ആലുങ്ങല്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും ഇരുവരെയും പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
നാട്ടുകാരോട് ഇവര്‍ പറഞ്ഞത് തങ്ങള്‍ പാലക്കാട് നെന്‍മാറ സ്വദേശികളാണെന്നും ചെറിയ പെണ്‍കുട്ടിയുടെ ആന്റിയാണ് 25 വയസ്സുകാരിയായ യുവതി എന്നുമാണ്. പെണ്‍കുട്ടിയെ വീട്ടുകാര്‍ പഠിക്കാന്‍ സമ്മതിക്കുന്നില്ലെന്നും അതുകൊണ്ടാണ് തങ്ങള്‍ ആത്മഹത്യ ചെയ്യാനായി ഇവിടെയെത്തിയതെന്നും പറഞ്ഞു. ഇവര്‍ നാലുദിവസമായി വീടുവിട്ടിട്ടെന്നും യുവതിക്ക് ഒരു കുട്ടിയുള്ളതായും പറയപ്പെടുന്നു. പോലീസ് ഇവര്‍ പറയുന്നത് പുര്‍ണ്ണമായും വിലക്കെടുക്കാന്‍ തയ്യാറായിട്ടില്ല.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment