Latest News

സീരിയല്‍ നടിയായ വിദ്യാര്‍ഥിനിയുടെ മരണം: ദുരൂഹത തുടരുന്നു

തിരുവനന്തപുരം: [www.malabarflash.com]സന്തോഷ് പണ്ഡിറ്റിന്റെ സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമയിലെ നടിയും പ്ലസ്ടു വിദ്യാര്‍ഥിനിയുമായ ശില്‍പയെ കരമനയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശാസ്തമംഗലം ആര്‍കെഡി സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് പത്തൊമ്പതുകാരിയായ ശില്‍പ. വെള്ളനാട് പുതുക്കുളങ്ങര സ്വദേശിനിയും നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനു സമീപം വാടകവീട്ടില്‍ താമസിക്കുന്ന ഷാജിയുടെ മകളുമാണ്. നിരവധി സീരിയലുകളിലും ശില്‍പ അഭിനയിച്ചിട്ടുണ്ട്.

കരമന മരുതൂര്‍ക്കടവ് പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. സിനിമയില്‍ തിളങ്ങണമെന്ന മോഹവുമായി നടന്ന പെണ്‍കുട്ടിയാണ് ശില്‍പയെന്നു നാട്ടുകാര്‍ പറഞ്ഞു. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പക്ഷം. പക്ഷേ, ആത്മഹത്യയാണോ കൊലപാതകമാണോ എന്നു വ്യക്തമാകുന്ന തെളിവില്ല. പെണ്‍കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം പൊലീസ് നടത്തുന്നുണ്ടെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വെള്ളിയാഴ്ച ശില്‍പയം രണ്ടു കൂട്ടുകാരികളും പാപ്പനംകോട് ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയെക്കുറിച്ചും അതില്‍ പങ്കെടുത്തവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

മൂന്നു തമിഴ് സിനിമകള്‍ ഉള്‍പ്പെടെ ഒരുപിടി ചലച്ചിത്രങ്ങളിലും ഒട്ടേറെ ടിവി പരമ്പരകളിലും വേഷമിട്ട ശില്‍പ ഗൃഹസദസുകള്‍ക്കു പരിചിതയാണ്. ശില്‍പ അഭിനയിക്കുന്ന തമിഴ് ചിത്രം ചിറകിന്റെ ഷൂട്ടിങ് നടക്കുകയാണ്.

ബാലചന്ദ്രമേനോന്റെ പുതിയ സിനിമയിലാണ് അവസാനം അഭിനയിച്ചത്. ചന്ദനമഴ, പ്രണയം, സൗഭാഗ്യവതി, സംപ്രേഷണം ആരംഭിക്കാത്ത മേഘസന്ദേശം എന്നീ സീരിയലുകളിലും കഥാപാത്രമായി. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിലും കുറേ പരസ്യചിത്രങ്ങളിലും അഭിനയിച്ചു.

ഗായികയായതിനാല്‍ ഗാനമേളകള്‍ക്കും പോകാറുണ്ട്. കന്യാറുപാറയിലെ നിലംപൊത്താറായ സ്വന്തം വീടു നവീകരിക്കണമെന്നായിരുന്നു ശില്‍പയുടെ ആഗ്രഹം.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.