ഉദുമ: [www.malabarflash.com]പാലക്കുന്നിലെ ഓട്ടോ ഡ്രൈവര്‍ സുരേഷിന്റെ മകന്‍ മഞ്ചേഷിന്റെ മരണം ദുരൂഹത നീങ്ങിയില്ല. വയനാട് വൈത്തിരിയിലെ ഒരു റിസോര്‍ട്ടിലെ ജീവനക്കാരനായ മഞ്ചേഷ് ശനിയാഴ്ച രാത്രി മൂന്നര മണിയോടെയാണ് ദുരൂഹ സാഹചര്യത്തില്‍ റിസോര്‍ട്ടിന് തൊട്ടടുത്ത കിണറോടുകൂടിയ ജല സംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രിയില്‍ 3 മണി വരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മഞ്ചേഷ് പെട്ടെന്ന് ഫോണ്‍കോള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ പുറത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ സി.സി.ടിവിയില്‍ പതിഞ്ഞിരുന്നുവെങ്കിലും ഏതാനും അകലെ മാത്രമുള്ള വാട്ടര്‍ ടാങ്കിനടുത്ത് മഞ്ചേഷ് എത്തുന്ന ദൃശ്യം സി.സി. ടിവിയില്‍ പതിഞ്ഞിട്ടില്ല.
റിസോട്ടിലെ സംവിധാനം നന്നായി അറിയുന്നവര്‍ ഇതിന്റെ പിന്നിലുണ്ടെന്ന് സംശയിക്കുന്നു. റിസോര്‍ട്ടിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പതില്‍പ്പരം ഗേറ്റുകളും ഇതിലെല്ലാം സദാസമയവും സുരക്ഷാ വിഭാഗവും ഉണ്ട്.
മഞ്ചേഷിന് സ്ഥാപനത്തില്‍ ആരുമായും ശത്രുതയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. റിസോര്‍ട്ട് മാനേജുമെന്റുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. മരണ സമയത്ത് മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ തന്നെയുണ്ടായിരുന്നു.
അവധിയില്‍ പോയവരേയും ഇതര ജീവനക്കാരേയും അന്ന് അവിടെ താമസിച്ചിരുന്നവരേയും ചോദ്യം ചെയ്തു വരുന്നു. വെളുപ്പിന് ആരാണ് ഫോണ്‍ ചെയ്തതെന്നും ഡ്യൂട്ടിയിലിരിക്കെ അസ്വസ്ഥനായി തിടുക്കത്തില്‍ എന്തിനാണ് പുറത്തേക്ക് പോയതെന്നും സി.സി.ടിവിയില്‍ മുഴുവന്‍ ചിത്രങ്ങളും വ്യക്തമാകാത്തതും സംശയമുളവാക്കുന്നുണ്ട്.
മാനന്തവാടി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.കേസിലെ ദുരൂഹത നിലനില്‍ക്കുന്നതിലാണ് ഇത്.
റിസോര്‍ട്ട് അധികൃതരും കേസ് അന്വേഷിക്കുന്ന വൈത്തിരിയിലെ പോലീസ് സംഘവും ചൊവ്വാഴ്ച മഞ്ചേഷിന്റെ വീടു സന്ദര്‍ശിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment