Latest News

തെക്കിലില്‍ മീന്‍ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്

ചട്ടഞ്ചാല്‍: [www.malabarflash.com] തെക്കിലില്‍ ദേശീയപാതയില്‍ സ്വകാര്യ ബസും മീന്‍ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് അപകടം നടന്നത്. അപകടം നടന്നയുടെ ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ഗുരുതരമായി പരിക്കേറ്റ ചട്ടഞ്ചാല്‍ കുന്നുപാറയിലെ ഇബ്രാഹിമിന്റെ ഭാര്യ ജമീല (44)യെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ ജമീലയുടെ ഭര്‍ത്താവ് ഇബ്രാഹിം (53), ജമീലയുടെ സഹോദരി മറിയംബീവി (38), ബസ് ഡ്രൈവര്‍ നീര്‍ച്ചാലിലെ ബാബുവിന്റെ മകന്‍ നാരായണന്‍ (45), ചട്ടഞ്ചാലിലെ അബ്ദുല്‍ ഖാദറിന്റെ മകള്‍ ഫഹീമ (22), ബസ് ക്ലീനര്‍ മാങ്ങാട്ടെ അച്യുതന്‍ (51), ബേവിഞ്ച പി കെ പാറയിലെ ഇബ്രാഹിം (55), കാസര്‍കോട് കസബ കടപ്പുറത്തെ ഗുളികന്‍ വെളിച്ചപ്പാടിന്റെ ഭാര്യ സാവിത്രി (40), കോട്ടിക്കുളത്തെ ഹുസൈന്‍ (48), നായന്മാര്‍മൂല പടിഞ്ഞാര്‍മൂലയിലെ അഹ് മദ് കണ്ണേറ് (52), നാലാംമൈലിലെ അബ്ദുല്ല (40), നാലാംമൈലിലെ അബ്ദുര്‍ റഹ് മാന്‍ (45), തെക്കില്‍ ഫെറിയിലെ ടി.പി. അബ്ദുര്‍ റഹ് മാന്‍ (50), ബാവിക്കരയിലെ മറിയുമ്മ (50), ചട്ടഞ്ചാലിലെ മറിയം ബീവി (38) എന്നിവരെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെതുടര്‍ന്ന് ദേശിയിയപാത വഴിയുള്ള ഗതാഗതം ഒരുമണിക്കൂറോളം സ്തംഭിച്ചു. കാസര്‍കോട് - കാഞ്ഞങ്ങാട് റൂട്ടിലോടുന്ന കെ.എല്‍. 14 ഡി. 3793 നമ്പര്‍ വെല്‍ക്കം ബസാണ് അപകടത്തില്‍പെട്ടത്.







Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.