Latest News

മാങ്ങാട് സംഭവം; അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: യൂത്ത് ലീഗ്

മേല്‍പ്പറമ്പ്: [www.malabarflash.com] മാങ്ങാട്ട് മാസങ്ങള്‍ക്ക് മുമ്പ് അരങ്ങേറിയ രാഷ്ട്രീയ സംഘട്ടനത്തിന്റെ മറവില്‍ വര്‍ഗ്ഗീയ ധ്രുവീകരണവും സംഘര്‍ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് ടിഡി കബീര്‍ തെക്കില്‍, ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട് എന്നിവര്‍ ആവശ്യപ്പെട്ടു.

ക്ഷേത്രം അശുദ്ധമാക്കിയ സംഭവം ഏറെ ഗൗരവമേറിയതും അപലപനീയവുമാണ്. ഈ നെറികേടിന് നേതൃത്വം നല്‍കിയ എസ്.ഡി.പി.ഐയുടെ നടപടി ഹീനവും തെമ്മാടിത്തരവുമാണ്. ഇരുട്ടിനെ മറയാക്കി ഇക്കൂട്ടര്‍ നടത്തുന്ന താന്തോന്നിത്തത്തില്‍ അപമാനിതരാവുന്നതും വിമര്‍ശിക്കപ്പെടുന്നതും ഇസ്ലാം മതവും മുസ്ലിം സമൂഹവുമാണ്. 

നാട്ടില്‍ സമാധാനവും ശാന്തിയും നന്മയും ആഗ്രഹിക്കുകയും അവയ്ക്കായി നിലകൊള്ളുകയും ചെയ്യുന്ന ഒരു വിഭാഗത്തെയാകെ പ്രതിക്കൂട്ടിലും സംശയത്തിന്റെയും മുനയില്‍ നിര്‍ത്താന്‍ കാരണക്കാരായവരെ സമൂഹവും സമുദായവും ഒറ്റപ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.




Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.