Latest News

തൂണേരി അക്രമം: മുഖ്യപ്രതികോടതിയില്‍ കീഴടങ്ങി

നാദാപുരം: [www.malabarflash.com] തൂണേരി അക്രമക്കേസുകളിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. സി.പി.എം കല്ലാച്ചി ലോക്കല്‍ സെക്രട്ടറി പി.പി. ബാലകൃഷ്ണന്‍െറ മകന്‍ പക്കിച്ചിപറമ്പത്ത് ബബിലേഷാണ് (32) നാദാപുരം ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.

പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തൂണേരി അക്രമക്കേസുകളുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ നാല് കേസുകള്‍ എടുത്തിരുന്നു. നിരവധി അക്രമക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. തൂണേരി സംഭവത്തോടനുബന്ധിച്ച് ഇയാള്‍ സഞ്ചരിച്ച കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.