Latest News

സ്ത്രീധനപീഡനം: പൂജാരിയായ ഭര്‍ത്താവിനും സഹോദരനുമെതിരെ കേസ്

കാഞ്ഞങ്ങാട്: [www.malabarflash.com] അധികസ്ത്രീധനവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് ഭാര്യയെ മാനസീകമായും ശാരീരകമായും പീഡിപ്പിച്ച പൂജാരിയായ ഭര്‍ത്താവിനും ഭര്‍ത്തൃസഹോദരനും എതിരെ കേസ്.

ആനന്ദാശ്രമം വിഷ്ണുമംഗലത്തെ അരവിന്ദാക്ഷന്‍ നായരുടെ മകള്‍ വിമല എന്ന സ്മിത(31)യുടെ പരാതിയില്‍ ഭര്‍ത്താവ് തൃശൂര്‍ രവിപുരം മംഗലം ശ്രീകൃഷ്ണക്ഷേത്രത്തിലെ പൂജാരിയും വയനാട് വൈത്തിരി സ്വദേശിയുമായ നാരായണന്‍ നമ്പൂതിരി, ഇയാളുടെ സഹോദരന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. 

2014 ഡിസംബര്‍ 15ന് വിവാഹിതരായ ഇവര്‍ തൃശൂര്‍ താന്നിക്കൂട്ടം എന്ന സ്ഥലത്ത് വാടകക്ക് താമസിച്ചുവരുന്നതിനിടയില്‍ അധികസ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നും സഹികെട്ടപ്പോള്‍ സ്വന്തം വീട്ടില്‍ വന്ന് അമ്മയോടൊപ്പം താമസിക്കുന്നതിനിടയില്‍ കഴിഞ്ഞമാസം ഇവിടെയെത്തിയ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് രണ്ടരപവന്റെ താലിമാലയും മോതിരവും ഊരിവാങ്ങിയശേഷം കയ്യിലുണ്ടായിരുന്ന 37,000 രൂപയും പിടിച്ചുവാങ്ങി ഭീഷണിപ്പെടുത്തിയെന്നും ബഹളം കേട്ട് അയല്‍ക്കാര്‍ ഓടികൂടിയപ്പോള്‍ ഇരുവരും രക്ഷപ്പെട്ടുവെന്നുമാണ് പരാതി. 

വിമലയുടെ രണ്ടാംവിവാഹമാണ്. ആദ്യവിവാഹം നാരായണന്‍ നമ്പൂതിരിയുടെ ഒരകന്നബന്ധുവുമായിട്ടായിരുന്നു. ഈ ബന്ധം ഒഴിവാക്കിയപ്പോഴാണ് നാരായണന്‍ നമ്പൂതിരി വേളികഴിച്ചത്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.