Latest News

പാതയോരത്തെ മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

കരുനാഗപ്പള്ളി: [www.malabarflash.com] പാതയോരത്തെ മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. കുലശേഖരപുരം പുന്നക്കുളം പാലത്തുങ്കട വീട്ടില്‍ യൂസുഫ്കുഞ്ഞ്-ഖദീജക്കുട്ടി ദമ്പതികളുടെ മകന്‍ തഴവ കടത്തൂര്‍ അല്‍ത്താഫ് മന്‍സിലില്‍ അബ്ദുല്‍ മജീദാണ് (42) മരിച്ചത്.

ബുധനാഴ്ച ഉച്ചക്ക് 12 ഓടെ പുതിയകാവ് ജങ്ഷനിലാണ് അപകടം. പഴയ ദേശീയപാതയുടെ വശത്തുനിന്ന അക്കേഷ്യയാണ് കടപുഴകിയത്. ഇന്ധനം തീര്‍ന്ന് ബൈക്ക് നിന്നപ്പോഴായിരുന്നു അപകടം.

ഓട്ടോ-ലോറി ഡ്രൈവര്‍മാര്‍ മജീദിനെ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം വൈകീട്ടോടെ പുത്തന്‍തെരുവ് ശരീഅത്തുല്‍ ഇസ്ലാം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. 

സ്റ്റേഷനറി കട നടത്തുകയായിരുന്നു മജീദ്. ഭാര്യ: റസിയ. മകന്‍: അല്‍ത്താഫ്. സഹോദരങ്ങള്‍: മുഹമ്മദ് ഷെരീഫ്, ഹുസൈന്‍, മുനീര്‍, റംലത്ത്, സഫീല, ആമിന.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.