Latest News

ശ്രീശാന്ത് സിനിമയിലേക്ക്

കൊച്ചി: [www.malabarflash.com] വിലക്ക് നീക്കാന്‍ ബി.സി.സി.ഐയുടെ ‘കാരുണ്യം’ നീളുമെന്നുറപ്പായതോടെ സര്‍ഗാത്മകതയുടെ ക്രീസിലിറങ്ങാന്‍ ശ്രീശാന്ത് തീരുമാനിച്ചു. പൂജാ ഭട്ടിന്‍െറ ബോളിവുഡ് ചിത്രം ‘കാബറെ’ക്കു പിന്നാലെയാണ് ശ്രീശാന്ത് ബഹുഭാഷാ ചിത്രത്തില്‍ നായകനാകുന്നത്.

സന ക്രിയേഷന്‍സിന്‍െറ ബാനറില്‍ സനയാദി റെഡ്ഡി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് നിര്‍മിക്കുന്ന ഒരു ക്രിക്കറ്ററുടെ പ്രണയ കഥ പറയുന്ന ചിത്രത്തിലാണ് നായകനാകുന്നത്. അടുത്ത മാസം ഷൂട്ടിങ് തുടങ്ങുന്ന ഈ ചിത്രം ഒരേസമയം തെലുങ്കിലും തമിഴിലും മലയാളത്തിലും എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സനയാദി റെഡ്ഡി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

14 ഇന്ത്യന്‍ ഭാഷകളിലേക്ക് ഇത് മൊഴിമാറ്റുകയും ചെയ്യും. ‘കാബറെ’യില്‍ വില്ലന്‍ വേഷമാണ് ശ്രീക്ക്. ചിത്രത്തിന്‍െറ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി ശ്രീശാന്ത് പറഞ്ഞു. ഈ മാസം തന്നെ അടുത്ത ഷെഡ്യൂള്‍ തുടങ്ങും.

ഈ ചിത്രത്തിന് മുമ്പ് സമീപിച്ച സനയാദി റെഡ്ഡി കേസിന്‍െറ പശ്ചാത്തലത്തില്‍ പദ്ധതി വൈകിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ എല്ലാം അനുകൂലമായപ്പോള്‍ അദ്ദേഹം വീണ്ടും സമീപിച്ചു. നല്ല അവസരം ലഭിച്ചിരിക്കുകയാണ്. കമ്പനിയും സംവിധായകനും തിരക്കഥയും മികച്ചതാണ്. പല ക്രിക്കറ്റ് താരങ്ങളുടെയും ജീവിതവുമായി ഈ കഥക്ക് ബന്ധമുണ്ടാകാം. ചില രംഗങ്ങള്‍ക്ക് തന്‍െറ ജീവിതവുമായും ബന്ധമുണ്ട് -ശ്രീശാന്ത് പറഞ്ഞു.

സിനിമയില്‍ അവസരം ലഭിച്ചാല്‍ അഭിനയം തുടരും. ഇക്കാരണത്താല്‍ ക്രിക്കറ്റ് വഴുതിമാറുമെന്ന ഭയമില്ല. തന്‍െറ ജീവിതം ക്രിക്കറ്റാണ്. നിയന്ത്രിക്കേണ്ടിടത്ത് താന്‍ നിയന്ത്രിക്കും. അനുഭവങ്ങളിലൂടെയാണ് നടന്‍ വികസിക്കുന്നത്. ഇത് തന്‍െറ തുടക്കമാണ്. താനത് ആസ്വദിക്കുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുമായി പരിചയമുണ്ടെങ്കിലും അവരുമായൊന്നും സിനിമയെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാല്‍, നടന്‍ ജയസൂര്യ തന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചു. ബി.സി.സി.ഐയുടെ തലപ്പത്തുള്ളവര്‍ വിലക്ക് നീക്കി ക്രിക്കറ്റിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കിയാല്‍ രഞ്ജി മുതല്‍ തുടങ്ങാനും താന്‍ തയാറാണ്.

പക്ഷേ, അവരുടെ കാരുണ്യത്തിന് സമയമെടുക്കും. എങ്കിലും പരിശീലനം നടത്തി കായികശേഷി നിലനിര്‍ത്തുന്നുണ്ട്. ഇപ്പോള്‍ ഏഴ് കിലോ കുറഞ്ഞു -ശ്രീശാന്ത് പറഞ്ഞു. ഈ ചിത്രം സിനിമയിലേക്കുള്ള തന്‍െറ മടങ്ങിവരവാണെന്ന് സനയാദി റെഡ്ഡി പറഞ്ഞു. ശ്രീശാന്ത് ഡാന്‍സറും നടനും വാഗ്മിയുമാണ്. പല വേദികളിലും പെര്‍ഫോര്‍മര്‍ എന്ന നിലയില്‍ കണ്ടിട്ടുണ്ട്. ശ്രീയെ തെന്നിന്ത്യയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട് -അദ്ദേഹം പറഞ്ഞു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.