Latest News

കൊലക്കേസിലെ പ്രതിയെ നടുറോഡില്‍ കല്ലിനിടിച്ചു കൊന്നു; സഹോദരങ്ങള്‍ അറസ്റ്റില്‍

ചെന്നൈ:[www.malabarflash.com] ചോരയൊലിപ്പിച്ച് നിലത്ത് ഒരാള്‍... അടുത്ത അടിക്കായി കൈയില്‍ കല്ലുമായി നില്‍ക്കുന്ന രണ്ടുപേര്‍... ഭയത്തോടെ നോക്കി നില്‍ക്കുന്ന ജനങ്ങള്‍... ചിത്രങ്ങള്‍ പുറത്തായതോടെ ദാരുണമായ ഈ കൊലപാതകം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓറഞ്ച് ലുങ്കിയുടുത്ത് വഴിയില്‍ മരിച്ചുകിടക്കുന്നയാള്‍ മഹാലിംഗം. കൊന്നത് മേഖലയില്‍ എന്‍ജിനീയറിങ് കോളജ് നടത്തുന്നയാളുടെ മക്കളും. തമിഴ്‌നാട്ടിലെ വെല്ലൂരാണ് സംഭവം.

ജിജിആര്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ചെയര്‍മാന്‍ ജി.ജി. രവിയുടെ മക്കളായ ഗോകുല്‍ (24), തമിഴ് മണി (20) എന്നിവരാണ് അറസ്റ്റിലായവര്‍. രണ്ട് വര്‍ഷം മുന്‍പ് രവിയുടെ സഹോദരന്‍ രമേശിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് മഹാലിംഗത്തിന്റെ കൊലപാതകം. മഹാലിംഗം ആറ് കൊലപാതക കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഇവരെക്കൂടാതെ, രവിയുടെ സഹോദരന്‍ സെല്‍വരാജിന്റെ മക്കളായ കാര്‍ത്തിക് കുമാര്‍ (18), രഞ്ജിത് കുമാര്‍ (20), പ്രായപൂര്‍ത്തിയാകാത്തയാള്‍, രവിയുടെ സഹോദരിഭര്‍ത്താവ് സിലമരസന്‍ (28) എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

എഐഡിഎംകെ നേതാവായിരുന്ന രവി മുന്‍ കൗണ്‍സിലര്‍ കൂടിയായിരുന്നു. അഞ്ച് ക്രിമിനല്‍കേസുകളുള്ള രവിയെ 2011 ജൂണില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. സഹോദരന്‍ രമേഷിനെ രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് ഗുണ്ടകള്‍ കൊലപ്പെടുത്തുകയായിരുന്നു. ഇതിനുപിന്നില്‍ മഹാലിംഗത്തിനു പങ്കുണ്ടെന്ന് രവി വിശ്വസിച്ചിരുന്നു. മറ്റൊരു കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവിലായിരുന്നു മഹാലിംഗം. തോട്ടപ്പാളയം ധര്‍മരാജ ക്ഷേത്രത്തിനടുത്തു നടന്ന കൊലപാതകം വഴിപോക്കരിലാരോ പകര്‍ത്തിയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.