മക്ക[www.malabarflash.com]: വിശുദ്ധ കഅബ കഴുകല്‍ ചടങ്ങ് നടന്നു .തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ പ്രതിനിധിയായി രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണ്ണറുമായ അമീര്‍ ഖാലിദ് ബിന് ഫൈസല്‍ രാജകുമാരന്‍ വിശുദ്ധ കഅബ കഴുകല്‍ ചടങ്ങിനു നേത്രത്വം വഹിച്ചു. മസ്ജിദുല്‍ ഹറാമിലെത്തിയ അദ്ദേഹത്തെ ഇരു ഹറം മേധാവി ഡോക്ടര്‍ അബ്ദുറഹ്മാന്‍ അല്‌സുസദൈസ്, മക്ക ഹറം ഡയരക്ടര്‍ ഡോക്ടര്‍ മുഹമ്മദ് ബിന്‍ നാസിര്‍ അല്‍ ഖുസൈം തുടങ്ങിയവര്‍ സ്വീകരിച്ചു.
ശേഷം ഖാലിദ് ഫൈസല്‍ രാജകുമാരനും സംഘവും കഅബയുടെ അകത്ത് കയറി ഉള്‍ഭാഗം പനനീര്‍ ചേര്‍ത്ത സംസം വെള്ളം കൊണ്ട് കഴുകി. പനിനീരും ഊദും ചേര്‍ത്ത സംസം വെള്ളത്തില്‍ നനച്ച തുണിക്കഷണം കൊണ്ട് ചുവര്‍ തുടച്ചു വൃത്തിയാക്കി.
പിന്നീട് അദ്ദേഹം ത്വവാഫും നിസ്‌കാരവും പൂര്‍ത്തിയാക്കി. മക്ക സ്‌റ്റേറ്റ് സെക്യുരിറ്റി മേധാവി അമീര്‍ സൗദ് ബിന്‍ അബ്ദുല്ല, മക്ക സ്‌റ്റേറ്റ് മനുഷ്യാവകാശ വിഭാഗം ഉപമേധാവി അമീര്‍ ഫൈസല്‍ ബിന്‍ മുഹമ്മദ്, ഇരു ഹറം മേധാവി ഡോക്ടര്‍ അബ്ദുറഹ്മാന്‍ അല്‍ സുദൈസ്, മക്ക ഹറം ഡയരക്ടര്‍ ഡോക്ടര്‍ മുഹമ്മദ് ബിന്‍ നാസിര്‍ അല്‍ ഖുസൈം, കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരായ ആല്‍ ശൈബ കുടുംബം, മന്ത്രിമാര്‍, ഗവണ്മെന്റ് ഡിപ്പാര്‍ട്ടുമെന്റിലെ തലവന്മാര്‍, മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍, ഏതാനും തദ്ദേശീയര്‍ തുടങ്ങിയവരും രാജകുമാരന്‍ അമീര്‍ ഖാലിദ് ഫൈസലിനോടൊപ്പം വിശുദ്ധ കഅബ കഴുകല്‍ ചടങ്ങില്‍ പങ്കാളികളായി. തദ്ദേശീയരും വിദേശികളുമായി ധാരാളം പേര്‍ ചടങ്ങ് കാണാനെത്തിയിരുന്നു.

Keywords:Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment