കോട്ടയം:[www.malabarflash.com] പാലായില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് സ്വകാര്യ സ്ഥാപന ഉടമ മരിച്ചു. പാലാ പാലാക്കാട് പന്തലാനിക്കല്‍ ജോര്‍ജ് ജോര്‍ജ് (ജോയി-60) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് പാലാക്കാട് പള്ളിയ്ക്ക് സമീപം വീട്ടില്‍ നിന്നും അഞ്ഞൂറു മീറ്റര്‍ അകലെയായിരുന്നു അപകടം.
അപകടത്തിനു തൊട്ടുമുമ്പ് പരിചയക്കാരനെ കൈവീശിക്കാണിച്ചു കടന്നുപോയ കാര്‍ പിന്നീട് കത്തുന്നതാണു നാട്ടുകാര്‍ കാണുന്നത്. ഫോര്‍ഡ് ഡീസല്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. പാലായില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് കാര്‍ വെട്ടിപ്പൊളിച്ചാണ് ജോയിയെ പുറത്തെടുത്തത്. ഡ്രൈവര്‍ സീറ്റില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

റോഡ് സൈഡില്‍ നിര്‍ത്തിയിട്ട നിലയിലുള്ള കാറിന്റെ ലൈറ്റുകള്‍ തെളിഞ്ഞിരുന്നതായും നീണ്ട ഹോണ്‍ മുഴങ്ങിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. കാര്‍ കത്തിയതിനെത്തുടര്‍ന്ന് ഡോര്‍ ലോക്കായിപ്പോയതിനാല്‍ ജോയിക്ക് പുറത്തിറങ്ങാന്‍ സാധിക്കാതെ വരികയായിരുന്നുവെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു. സമീപവാസികള്‍ക്ക് കാറിന്റെ അടുത്തെത്താന്‍ കഴിയാത്ത വിധം കാറിനെ അഗ്നി വിഴുങ്ങിയിരുന്നു. മുപ്പത് അടിയോളം ഉയരത്തിലുള്ള ആഞ്ഞിലിമരത്തിന്റെ ഇലകള്‍ വരെ കരിയത്തക്ക രീതിയിലാണ് തീപടര്‍ന്നത്.
പാലാ ളാലം പഴയപള്ളിക്ക് സമീപം എംഇസി സ്‌കോളര്‍ഷിപ്പ് എന്ന സ്ഥാപനം നടത്തുകയായിരുന്ന ജോയി. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം നാലിനു പാലാക്കാട് ചെറുപുഷ്പം പള്ളിയില്‍.
പാലാ ളാലം പഴയപള്ളിക്ക് സമീപം എംഇസി സ്‌കോളര്‍ഷിപ്പ് എന്ന സ്ഥാപനം നടത്തുകയായിരുന്ന ജോയി. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം നാലിനു പാലാക്കാട് ചെറുപുഷ്പം പള്ളിയില്‍.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment