കാഞ്ഞങ്ങാട്:[www.malabarflash.com] കല്ലൂരാവിയില്‍ ലീഗ് പ്രവര്‍ത്തകരും ലീഗ് വിമതരും ഏറ്റുമുട്ടി. സംഘട്ടനത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ ഷരീഫി(27)ന് പരിക്കേറ്റു. അമ്മാവനും മരുമകനും നേര്‍ക്കുനേര്‍ പോരാടിയ ആവിയില്‍ വാര്‍ഡിലെ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം.
ലീഗ് നേതാവ് എന്‍ എ ഖാലിദ് മത്സരിച്ച ആവിയില്‍ വാര്‍ഡില്‍ ഖാലിദിന്റെ ബൂത്ത് ഏജന്റായിരുന്നു അക്രമത്തില്‍ പരിക്കേറ്റ ഷരീഫ്. ഖാലിദിനെതിരെ റബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് സഹോദരി പുത്രനായ മഹമൂദ് മുറിയനാവിയായിരുന്നു.
മഹമൂദിനെ അനുകൂലിക്കുന്ന ലീഗ് വിമതരായ ഷാജന്‍ കല്ലൂരാവി, സമീര്‍ മുറിയനാവി, സഫീര്‍, സലീം, അഷ്‌റഫ് തുടങ്ങി പതിനഞ്ചോളം വരുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ഷരീഫ് പരാതിപ്പെട്ടു. ഇവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment