കാഞ്ഞങ്ങാട്:[www.malabarflash.com] ഓടുന്ന തീവണ്ടിക്ക് നേരെ കുറ്റിപ്പുറത്തുണ്ടായ കല്ലേറില്‍ കാഞ്ഞങ്ങാട്ടെ യുവാവിനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് ഓഖ-എറണാകുളം എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.
തിരൂരിനും കുറ്റിപ്പുറത്തിനുടമിടയിലാണ് അക്രമണം. 16337 നമ്പര്‍ ഓഖ എക്സ്പ്രസിലെ എസ് 11 കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന കാഞ്ഞങ്ങാട് ബല്ലാ കടപ്പുറം സ്വദേശി സി.പി.അബ്ദുള്‍ റഹ്മാന്, ഗോവ സ്വദേശിനി ഹില്‍ഡ എന്നിവര്‍ക്കാണ് കല്ലേറില്‍ പരിക്കേറ്റത്. ട്രെയിനിന്റെ ജനാല ചില്ല് കല്ലേറില്‍ തകര്‍ന്നു. ചില്ലുകള്‍ ശരീരത്തില്‍ പതിച്ചാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്.
ട്രെയിന്‍ ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ എത്തിയ ശേഷം റെയില്‍വേ മെഡിക്കല്‍ സംഘം പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യമൊരുക്കി. തിരൂരിനും കുറ്റിപ്പുറത്തിനുമിടയില്‍ ട്രെയിനിനു നേരെയുള്ള കല്ലേറും അതിക്രമവും പതിവാണ്. ബല്ലാ കടപ്പുറത്തെ ഒരു വൃക്ക രോഗിയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് അബ്ദുള്‍ റഹ്മാന് ഞായറാഴ്ച എറണാകുളത്തേക്ക് യാത്ര തിരിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment