കോട്ടയം:[www.malabarflash.com] പി.സി.ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചു. മാണിക്കു മാതൃകയാണ് തന്റെ രാജി. നീതിമാന്മാരോടു മാത്രമേ ദൈവം നീതി കാണിക്കുകയുള്ളൂ. വക്രതയുള്ളവരോടു ദൈവം വക്രത കാണിക്കുമെന്ന ബൈബിള്‍ വാചകം ഉദ്ധരിച്ചാണ് തന്റെ രാജിക്കാര്യം ജോര്‍ജ് പ്രഖ്യാപിച്ചു. പന്ത്രണ്ടാം തീയതി സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കൈക്കൂലിക്കു കൂട്ടുനിന്നത്. അതിനാല്‍ മുഖ്യമന്ത്രിയും രാജിവയ്ക്കണം. അഴിമതിക്കെതിരായ പോരാട്ടമാണ് തന്റെ ധര്‍മം. പണമുണ്ടാക്കുകയെന്നാണ് മാണിയുടെ കര്‍മം. കോണ്‍ഗ്രസിനു നല്ല നേതൃത്വത്തെ ലഭിച്ചാലേ കോണ്‍ഗ്രസ് രക്ഷപെടൂ. മൃദുഹിന്ദു പ്രീണന നയം സ്വീകരിച്ചുകൊണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടത്. ഈ സര്‍ക്കാരിന് ഇനി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ജോര്‍ജ് പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment