തിരുവനന്തപുരം:[www.malabarflash.com] കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണി മന്ത്രിസ്ഥാനം രാജിവച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ധനകാര്യ, നിയമ വകുപ്പു മന്ത്രിയായിരുന്നു കെ.എം. മാണി. ബാര്‍കോഴ കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മാണിയുടെ രാജി. മുന്നണി ഭേദമന്യേ മാണി രാജി വയ്ക്കണമെന്ന ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു അദ്ദേഹം.
നിയമമന്ത്രിയെന്ന നിലയില്‍ നിയമ വ്യവസ്ഥയെ ബഹുമാനിക്കുന്നതുകൊണ്ടാണ് തന്റെ രാജിയെന്ന് തിരുവനന്തപുരത്തെ സ്വവസതിയായ പ്രശാന്തിയില്‍ മാധ്യമങ്ങളെ കണ്ട കെ.എം. മാണി വ്യക്തമാക്കി. രാജിക്കത്ത് ക്ലിഫ്ഹൗസില്‍ ദൂതന്‍ മുഖേന മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് അദേഹം അറിയിച്ചു.തിങ്കളാഴ്ച മുതല്‍ തുടരുന്ന അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ഇന്നു വൈകീട്ട് എട്ടു മണിയോടെയാണ് അദേഹം തന്റെ രാജി.
തിരുവനന്തപുരത്ത് നടന്ന കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും രാജിയാണ് നല്ലതെന്നും ബദല്‍ മാര്‍ഗങ്ങളൊന്നുമില്ലെന്നും അഭിപ്രായമുയര്‍ന്നു. തുടര്‍ന്ന്, അന്തിമ തീരുമാനത്തിനായി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയേയും വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിനേയും ചുമതലപ്പെടുത്തി. ഇവരൊന്നിച്ചെടുത്ത തീരുമാനം തുടര്‍ന്ന് നടന്ന യുഡിഎഫ് യോഗത്തില്‍ അറിയിക്കുകയായിരുന്നു. മാണി രാജി വയ്ക്കണമെന്ന തീരുമാനത്തോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും അനുകൂലമായി പ്രതികരിച്ചത് മാണിയുടെ രാജി അനിവാര്യമാക്കി.
രാജി ഒഴിവാക്കുന്നതിനായി പാര്‍ട്ടിയുടെ പിന്തുണ തേടാന്‍ ഇന്നു നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ മാണി ശ്രമിച്ചെങ്കിലും നേതാക്കള്‍ രണ്ടു തട്ടിലായതോടെ ആ പ്രതീക്ഷയും കൈവിട്ടു. താന്‍ രാജിവച്ചാല്‍ മന്ത്രി പി.ജെ. ജോസഫും സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും തനിക്കൊപ്പം രാജി വയ്ക്കണമെന്ന് മാണി ആവശ്യപ്പെട്ടെങ്കിലും ജോസഫ് വിഭാഗം ഇതിന് വഴങ്ങാതിരുന്നത് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ തര്‍ക്കത്തിനും വഴിതെളിച്ചു. എന്നാല്‍, മാണിക്കൊപ്പം രാജിവയ്ക്കാമെന്ന നിലപാടിലായിരുന്നു ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment