മലപ്പുറം:[www.malabarflash.com] മലപ്പുറത്തിന് പുതുവത്സര സമ്മാനമായി കോട്ടക്കുന്നില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് വരുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെ സഹകരണത്തോടെ നിര്‍മിക്കുന്ന പാര്‍ക്കിന്റെ ശിലാസ്ഥാപനം ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍വഹിച്ചു. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. പാര്‍ക്ക് ഫെബ്രുവരി ഒന്നിനകം സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കും. സാഹസികത ഇഷ്ടപെടുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള എട്ട് ഘടകങ്ങളാണ് പാര്‍ക്കിലുണ്ടാവുക.
സിപ് ലൈന്‍, ഡബ്ള്‍ റോപ്, ബര്‍മ ബ്രിജ്, റോപ് ടണല്‍, കമാന്‍ഡോ നെറ്റ്, സ്‌പൈഡര്‍ നെറ്റ്, സ്ലാക്ക് ലൈന്‍, സോര്‍ബ് ബാള്‍ എന്നിവയാണ് അഡ്വഞ്ചര്‍ പാര്‍ക്കിലുള്ളത്. കോട്ടക്കുന്നിന്റെ തെക്ക് ഭാഗത്ത് മഴക്കുഴിയോട് ചേര്‍ന്നാണ് പാര്‍ക്ക് വരുന്നത്. കോട്ടക്കുന്ന് സമഗ്ര മാസ്റ്റര്‍ പ്ലാനിലുള്‍പ്പെട്ട പദ്ധതിയാണിത്. മാസ്റ്റര്‍ പ്ലാനിലെ പ്രധാന പദ്ധതികളായ മിറാക്കിള്‍ ഗാര്‍ഡന്‍, പാര്‍ട്ടി ഹാള്‍, സൈക്കിള്‍ ട്രാക്ക് എന്നിവയുടെ നിര്‍മാണവും ഉടന്‍ തുടങ്ങും. ഇതിനായി രണ്ട് കോടി അനുവദിച്ചിട്ടുണ്ട്. കോട്ടക്കുന്നിനെ പ്രകാശപൂരിതമാക്കുന്നതിന് വിവിധ നിറത്തിലുള്ള ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 13 ലക്ഷം ചെലവിലാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.
ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍, നഗരസഭാ ചെയര്‍പേഴ്‌സന്‍ സി.എച്ച്. ജമീല, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ മുഹ്‌സിന്‍, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ സലീന റസാഖ്, ഹാരിസ് ആമിയന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment