നീലേശ്വരം:[www.malabarflash.com] നാട്ടുകാര്‍ക്ക് ആഹ്ലാദമായി ഗാനഗന്ധര്‍വന്‍ യേശുദാസ് ബങ്കളത്തെത്തി. കൊല്ലൂരിലേക്കുള്ള യാത്രാമധ്യേയാണ് പരിചയക്കാരനായ കക്കാട്ടെ പുതിയ പുരയില്‍ പ്രമോദിന്റെ വീട്ടിലെത്തിയത്. ദുബായില്‍ കാര്‍ ഡ്രൈവറാണു പ്രമോദ്. അവിടെ യേശുദാസ് സ്ഥിരമായി പ്രമോദിന്റെ കാറിലാണു യാത്ര ചെയ്യാറ്. ഈ പരിചയത്തിലാണ് കക്കാട്ടെ വീട്ടില്‍ ഉച്ചയൂണിന് എത്തിയത്.
വിവരമറിഞ്ഞു ബന്ധുക്കളും നാട്ടുകാരുമായി കുറച്ചുപേര്‍ വീട്ടിലെത്തിയിരുന്നു. ഭാര്യ പ്രഭ യേശുദാസ്, മകന്‍ വിനോദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കുടുംബസമേതം ഊണു കഴിച്ച് ഒന്നര മണിക്കൂറോളം ഇവിടെ ചെലവഴിച്ചാണു മടങ്ങിയത്. ആരാധകരോടു കുശലം പറയാനും ഇവര്‍ക്ക് ഒപ്പം ഫോട്ടോയെടുക്കാനും സമയം കണ്ടെത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment