Latest News

യതീംഖാന ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] ഒരു ഉദാരമതി തന്റെ പിതാവിന്റെ സ്മരണയ്ക്കായി കാഞ്ഞങ്ങാട് മുസ്ലീം യതീംഖാനയ്ക്ക് സംഭാവന ചെയ്ത ആംബുലന്‍സ് വാഹനം നാടിന് സമര്‍പ്പിച്ചു. ഒക്‌സിജന്‍ ഉള്‍പെടെ ആധുനിക സംവിധാനങ്ങള്‍ ആംബുലന്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യതീംഖാനയില്‍ നടന്ന ചടങ്ങില്‍ നീലേശ്വരം ഖാസി ഇ.കെ.മഹമൂദ് മുസ് ലിയാര്‍ പ്രര്‍ത്ഥനയോടെ വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ യതീംഖാന ഭാരവാഹികള്‍, ഭരണ സമിതി അംഗങ്ങള്‍, ഗള്‍ഫ് പ്രതിനിധികള്‍, സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രസിഡണ്ട് എ.ഹമീദ് ഹാജി സ്വാഗതവും ജനറല്‍ സെക്രട്ടറി സുറൂര്‍ മൊയ്തു ഹാജി നന്ദിയും പറഞ്ഞു.

24 മണിക്കൂറും ആംബുലന്‍സ് സേവനം ലഭ്യമാണ്. വിളിക്കേണ്ട നമ്പര്‍ 9656583111, 0467 2203111.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.