Latest News

പ്രമേഹത്തിന് പുതിയ ആയുര്‍വേദ മരുന്ന് വികസിപ്പിച്ചതായി ഗവേഷകര്‍

കോഴിക്കോട്:[www.malabarflash.com] പ്രമേഹരോഗ നിയന്ത്രണത്തിന് ആയുര്‍വേദ പ്രതിവിധിയുമായി കേന്ദ്രസര്‍ക്കാര്‍ ഗവേഷണ സ്ഥാപനമായ കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് (സി.എസ്.ഐ.ആര്‍) രംഗത്ത്.

ബി.ജി.ആര്‍-34 എന്ന ആയുര്‍വേദ ഗുളികയാണ് ടൈപ് ടു ഗണത്തിലെ പ്രമേഹത്തെ തടയാന്‍ ഇവര്‍ വികസിപ്പിച്ചത്. ദേശീയ ഗവേഷണ സ്ഥാപനങ്ങളായ നാഷനല്‍ ബൊട്ടാണിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിസിന്‍ ആന്‍ഡ് ആരോമാറ്റിക് പ്ളാന്‍റും സംയുക്തമായി ലഖ്നോ സി.എസ്.ഐ.ആര്‍ കേന്ദ്രത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്ന് സീനിയര്‍ സയന്‍റിസ്റ്റ് ഡോ. എ.കെ.എസ്. റാവത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പാരമ്പര്യ പ്രമേഹബാധിതരുടെ പ്രയാസങ്ങള്‍ കുറക്കാനും മരുന്ന് ഫലപ്രദമാണ്. പാര്‍ശ്വഫലങ്ങളില്ലാത്തതും വിഷമുക്തമായതുമായ മരുന്നാണിത്.
സ്വാഭാവിക പഞ്ചസാര ഉല്‍പാദനം ക്രമപ്പെടുത്തുന്നതിനും ഗുളിക സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സി.എസ്.ഐ.ആര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് വി. റാവു, കെ.കെ. ശര്‍മ തുടങ്ങിയവരും പങ്കെടുത്തു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.