ചെറുവത്തൂര്‍:[www.malabarflash.com] ചെറുവത്തൂര്‍ ആര് ടി ഒ ചെക്ക് പോസ്റ്റിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. നീലേശ്വരം പടന്നക്കാട്ടെ ഷദാബ് (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റാഷിദിനാണ് (27) ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ റാഷിദിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാററി. ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. നായ കുറുകെ ചാടിയതിനെതുടര്‍ന്ന് വെട്ടിച്ചപ്പോള്‍ ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
ഷദാബിനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി നീലേശ്വരം എത്തിയപ്പോഴാണ് മരണം സംഭവിച്ചത്. മൃതദേഹം നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പടന്ന വണ്ണാത്തംമുക്കിലെ ബന്ധുവീട്ടില്പോയി രണ്ട് ബൈക്കുകളിലായി നാല് സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങുമ്പോഴാണ് ഷദാബ് സഞ്ചരിച്ച ബൈക്ക് മറിഞ്ഞത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment