ഉദുമ[www.malabarflash.com]: കുളത്തില്‍ മുങ്ങി മരിച്ച വിദ്യാര്‍ഥികളായ നാലാംവാതുക്കലിലെ അക്ഷയ്, സുമോദ് എന്നിവരുടെ കുടുംബ സഹായം ഫണ്ട് വിതരണം ചെയ്തു. അക്ഷയ്, സുമോദ് കുടുംബസഹായ സമിതി സ്വരൂപിച്ച രണ്ടര ലക്ഷം രൂപ വീതമാണ് ഇരു കുടുംബങ്ങള്‍ക്ക് നല്‍കിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കെ കുഞ്ഞിരാമന്‍ എംഎല്‍എ കുടുംബത്തിന് ചെക്ക് കൈമാറി. ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ മുഹമ്മദാലി അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാബാലന്‍, പഞ്ചായത്തംഗങ്ങളായ എം ചന്ദ്രന്‍, ഹമീദ് മാങ്ങാട്, പ്രധാനാപകന്‍ പി ജനാര്‍ദനന്‍, ആയിഷാബി എന്നിവര്‍ സംസാരിച്ചു. കെ സന്തോഷ്‌കുമാര്‍ സ്വാഗതവും ബി രത്‌നാകരന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment