സൈപ്രസസ്:[www.malabarflash.com/29.03.2016/23:12] ഈജിപ്ഷ്യന്‍ എയര്‍ വിമാന റാഞ്ചലിന് നാടകീയ വഴിത്തിരിവ്. വിമാനം റാഞ്ചിയ ഈജിപ്ഷ്യന്‍ സ്വദേശിയായ ഇബ്രാഹിം സാമ്ഹ അറസ്റ്റിലായി. അലക്സാന്‍ഡ്രിയയില്‍ നിന്നു കയ്റോയിലേക്ക് പോയ എംഎസ്181 എയര്‍ ബസ് വിമാനമാണ് റാഞ്ചിയത്. തുടര്‍ന്ന് വിമാനം സൈപ്രസിലെ ലര്‍നാകാ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. എട്ടു ജീവനക്കാരടക്കം 81 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
വിമാന റാഞ്ചല്‍ ഭീകരാക്രമണമല്ലെന്നും ആദ്യ ഭാര്യയെ കാണാനുള്ള നീക്കമായിരുന്നുവെന്നും സൈപ്രസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ആയുധധാരി തട്ടിക്കൊണ്ടുപോയ വിമാനത്തിലെ 81 പേരെയും മോചിപ്പിച്ചു.
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരു യാത്രക്കാരനാണ് വിമാന റാഞ്ചല്‍ ആസൂത്രണം ചെയ്തത്. ഈജിപ്ഷ്യന്‍ സ്വദേശിയായ ഇബ്രാഹിം സാമ്ഹ സൈപ്രസുകാരിയായ മുന്‍ ഭാര്യയെ കാണുന്നതിനു വേണ്ടിയാണ് ലോകത്തെ മുഴുവന്‍ മണിക്കൂറികളോളം മുള്‍മുനയില്‍ നിര്‍ത്തിയ റാഞ്ചല്‍ നാടകത്തിന് പദ്ധതിയിട്ടത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment