Latest News

മരുമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ മക്കള്‍ തല്ലിക്കൊന്നു മരത്തില്‍ കെട്ടിത്തൂക്കി

റാഞ്ചി:[www.malabarflash.com] മരുമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ മക്കള്‍ തല്ലിക്കൊന്നു മരത്തില്‍ കെട്ടിത്തൂക്കി. ഝാര്‍ഖണ്ഡിലെ ഗര്‍വാ ജില്ലയിലാണ് സംഭവം. സൂരജ് പസ്‌വാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ആത്മഹത്യയാണെന്നു കരുതിയിരുന്ന മരണം പൊലീസ് അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മക്കളായ റിങ്കു പസ്‌വാന്‍ (24), ഛോട്ടു പസ്‌വാന്‍ (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉറങ്ങാന്‍ കിടന്ന സഹോദരന്റെ ഭാര്യയെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതായി മൂത്ത മകന്‍ റിങ്കുവാണ് ആദ്യം കണ്ടത്. മദ്യപിച്ചു ലക്കുകെട്ട പിതാവിനെ പിടിച്ചുമാറ്റിയ ശേഷം നടപടി ആവര്‍ത്തിക്കരുതെന്ന് മൂത്തമകന്‍ മുന്നറിയിപ്പു നല്‍കി. ഒരു മണിക്കൂറിനു ശേഷം ഛോട്ടു വീട്ടിലെത്തിയപ്പോള്‍ ഭാര്യ ബഹളം വയ്ക്കുന്നതു കേട്ടു. ഓടിയെത്തിയ ഛോട്ടു പിതാവ് ഭാര്യയെ പീഡിപ്പിക്കുന്നതാണ് കണ്ടത്. ഇതോടെ കുപിതരായ ഇരുവരും പിതാവിനെ മര്‍ദിക്കുകയായിരുന്നു.

കൊല്ലാന്‍ ഇരുവരും ഉദ്ദേശിച്ചിരുന്നില്ല. പിതാവിനെ ഒരു പാഠം പഠിപ്പിക്കുക എന്നു മാത്രമായിരുന്നു വിചാരിച്ചിരുന്നത്. എന്നാല്‍, മര്‍ദനത്തിനിടെ സൂരജ് മരിച്ചു. ഇതോടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നെന്ന് ഇരുവരും പൊലീസിനോടു സമ്മതിച്ചു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.