ഉദുമ[www.malabarflash.com]: കാല്‍ നൂറ്റാണ്ടായി കാഞ്ഞങ്ങാട്ടെ സ്‌പെഷ്യല്‍ റോട്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിക്കുന്ന ബീന സുകുവിനെ റോട്ടറി ഇന്ത്യാ ലിറ്ററസി മിഷന്റെ ആഭിമുഖ്യത്തില്‍ നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളിലെ പത്താമത് കിന്റര്‍ ഗാര്‍ട്ടന്‍ ഗ്രാഡ്വേഷന്‍ ചടങ്ങില്‍ വെച്ചാണ് റോട്ടറി ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ടിന്റെ പ്രസിഡണ്ടുകൂടിയായ പ്രിന്‍സിപ്പാള്‍ ഡോ.എം. രാമചന്ദ്രന്‍ അവാര്‍ഡ് സമ്മാനിച്ചത്.
2015-ല്‍ അമേരിക്കയില്‍ വെച്ച് നടന്ന സ്‌പെഷ്യല്‍ ഒളിംബിക്‌സില്‍ ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റനും റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ സുമേഷിലൂടെ രാജ്യത്തിന്റെ അഭിമാനമുണ്ടാക്കിയതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ സേവനത്തിനാണ് നാഷന്‍ ബില്‍ഡര്‍ അവാര്‍ഡ് നല്‍കിയതെന്ന് ഡോ.എം. രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ഗ്രീന്‍വുഡ്‌സിലെ മൂന്നൂറോളം കെ.ജി. വിദ്യാര്‍ത്ഥികള്‍ക്ക് ബീന സുകു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കെ.ജി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജയലക്ഷ്മി സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട് ഫറൂഖ് കാസ്മി, മദര്‍ പി.ടി.എ. പ്രസിഡണ്ട് റെയ്സ്സാ ഹസ്സന്‍, ഹെഡ്മാസ്റ്റര്‍ ചന്ദ്രന്‍ സി, സരോജിനി ഭായ്, ഷാജി. എ. തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ശ്രീമതി സുജ നന്ദി പ്രകാശിപ്പിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment