Latest News

പടന്നക്കാട് ഞാണിക്കടവില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

പടന്നക്കാട്:[www.malabarflash.com] ഞാണിക്കടവില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. ഞാണിക്കടവ് ഒഴിഞ്ഞവളപ്പ് അന്തുമായിയുടെ മകന്‍ ഫൈസല്‍ (26)നാണ് വെട്ടേറ്റത്. കൂട്ടുകാരോടൊപ്പം റോഡരികില്‍ ഇരിക്കുമ്പോള്‍ ഒരുകൂട്ടം സിപി എം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി എത്തി അക്രമിക്കുയായിരുന്നുവെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു.

വെള്ളിയാഴ്ച രാത്രി 10 മണിക്കായിരുന്നു സംഭവം. കഴുത്തിന് വെട്ടുമ്പോള്‍ കൈകൊണ്ട് തടഞ്ഞ ഫൈസലിന്റെ രണ്ട് കയ്ക്കും ഗുരുതരമായി പരിക്കേററിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്‍സൂറിനെ പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.
രണ്ട് ദിവസം മുമ്പാണ് ഫൈസല്‍ ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് ശക്തമായ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.