ബേക്കല്‍:[www.malabarflash.com] അവധിക്കാലം അവിസ്മരണീയമാക്കാന്‍ പട്ടം പറത്തല്‍ മേളക്ക് ബേക്കല്‍ ബീച്ച് ഒരുങ്ങുന്നു. ആകാശത്തു നിറങ്ങളുടെ ലാവണ്യം പാറിനടക്കുന്ന ‘ബേക്കല്‍ കൈറ്റ് ഫെസ്റ്റ്’ ഏപ്രില്‍ 9,10 തീയ്യതികളില്‍ നടക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ലോക പട്ടം പറത്തല്‍ മത്സരത്തില്‍ ജേതാക്കളായ വണ്‍ ഇന്ത്യ കൈറ്റ് ടീം ആണ് പട്ടം പറത്തലനിനു നേതൃത്വം നല്‍കുന്നത്. ചൈന, മലേഷ്യ, ദുബായ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നടക്കുന്ന കൈറ്റ് ഫെസ്റ്റിവലുകളിലെ സ്ഥിരം സാന്നിധ്യമാണ് വണ്‍ ഇന്ത്യാ കൈറ്റ് ടീം. കേരളത്തിന്റെ പരമ്പരാഗത കലാരൂപമായ കഥകളി വേഷ മാതൃകയിലുള്ള പട്ടങ്ങള്‍ക്ക് പുറമെ മൃഗങ്ങള്‍, പക്ഷികള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ തുടങ്ങിയ നിരവധി പട്ടങ്ങള്‍ ബേക്കല്‍ ബീച്ചില്‍ പാറിപ്പറക്കും.
ബേക്കല്‍ റിസോര്‍ട്ട് ഡവലപ്പ്മെന്റ് കോര്‍പറേഷന്റെയും പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്റെയും സഹകരണത്തോടെ ലയണ്‍സ് ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട് ആണ് പട്ടം പറത്തല്‍ മേള സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി വൈകുന്നേരം 4 മണിക്കാണ് മേള ആരംഭിക്കുക.
ബേക്കല്‍ റിസോര്‍ട്ട് ഡവലപ്പ്മെന്റ് കോര്‍പറേഷന്റെയും പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്റെയും സഹകരണത്തോടെ ലയണ്‍സ് ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട് ആണ് പട്ടം പറത്തല്‍ മേള സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി വൈകുന്നേരം 4 മണിക്കാണ് മേള ആരംഭിക്കുക.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment