ബേക്കല്‍:[www.malabarflash.com] പള്ളിക്കര പഞ്ചായത്തിലെ കൂട്ടക്കനി കാട്ടാംബള്ളിയിലെ ദിനേശന്‍-രജിത ദമ്പതികളുടെ രണ്ടര വയസ്സുള്ള മകന്‍ ദേവദര്‍ശ് അപൂര്‍വ്വ രോഗം പിടിപെട്ട് വേദന തിന്ന് ജീവിക്കുകയാണ്.
കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കാരുണ്യമതികളുടെ സഹായത്തിനായി ഗ്രാമപഞ്ചായത്തംഗം ബിന്ദു ചെയര്‍മാനും പ്രദീപ് കാട്ടാംബള്ളി കണ്‍വീനറുമായി ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബേങ്കിന്റ പള്ളിക്കര ശാഖയില്‍ ആരംഭിച്ച A/c. No: 7686000100039712 (IFC Code PUNB 0768600) ലേക്ക് ഉദാരമതികളുടെ സഹായം പ്രതീക്ഷിക്കുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ജന്മനാ തന്നെ തലയിലേക്കുള്ള എല്ലിന്റെ വളര്‍ച്ചക്കുറവും ബലക്കുറവും മൂലമുള്ള രോഗം പിടിപ്പെട്ട് നരകിക്കുകയാണ് ഈ പിഞ്ചുകുഞ്ഞ്. കേരളത്തിലെ പ്രധാന ആശുപത്രികളില്‍ ചികിത്സ തേടി ലക്ഷങ്ങള്‍ ചെലവാക്കിയെങ്കിലും രോഗം ഭേദമാക്കാന്‍ കഴിഞ്ഞില്ല.
ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും എറണാകുളം അമൃത ഹോസ്പിറ്റലിലേക്ക് ഓപ്പറേഷനു വേണ്ടി ശുപാര്‍ശ ചെയ്തിരിക്കുകയാണ്. രണ്ടു മാസത്തിനകം ചികിത്സ നടത്തിയില്ലെങ്കില്‍ കുട്ടിയുടെ ജീവന്‍ അപകടത്തിലാവും എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.
ഇപ്പോള്‍ കുട്ടിക്ക് ഇരിക്കാനോ നടക്കാനോ കഴിയാത്ത നിലയില്‍ ദേഹമാസകലം ബാന്‍ഡേജ് ഇട്ടിരിക്കുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തേണ്ട ഓപ്പറേഷന് ഭാരിച്ച തുക വേണ്ടി വരും. ഉള്ളത് മുഴുവന്‍ ഇതിനകം കുട്ടിയുടെ ചികിത്സയ്ക്കായി ചെലവഴിച്ച ഈ നിര്‍ധന കുടുംബം ഇപ്പോള്‍ തന്നെ വന്‍ കടബാധ്യതയിലായി.
കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കാരുണ്യമതികളുടെ സഹായത്തിനായി ഗ്രാമപഞ്ചായത്തംഗം ബിന്ദു ചെയര്‍മാനും പ്രദീപ് കാട്ടാംബള്ളി കണ്‍വീനറുമായി ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബേങ്കിന്റ പള്ളിക്കര ശാഖയില്‍ ആരംഭിച്ച A/c. No: 7686000100039712 (IFC Code PUNB 0768600) ലേക്ക് ഉദാരമതികളുടെ സഹായം പ്രതീക്ഷിക്കുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment