അമ്പലത്തറ:[www.malabarflash.com] മകന് കളിപ്പാട്ടങ്ങളുമായി മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് പുറപ്പെട്ട നാസിക് എയര്‍ഫോഴ്‌സിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ കോടോം എരുമക്കുളത്തെ കെ.മനോജ് കുമാര്‍ (32) മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ വീണ് മരിച്ച സംഭവം ഇപ്പോഴും വിശ്വസിക്കാന്‍ നാട്ടുകാര്‍ക്ക് കഴിയുന്നില്ല.
വെളളിയാഴ്ച രാവിലെ മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങി അടുത്ത വണ്ടിക്ക് കാഞ്ഞങ്ങാട്ടേക്ക് വരുന്നതിന് ടിക്കറ്റെടുത്ത് ഒന്നാം നമ്പര്‍ ഫഌറ്റ് ഫോമില്‍ നിന്ന് രണ്ടാം നമ്പര്‍ ഫഌറ്റ് ഫോമിലേക്ക് നടന്നു നീങ്ങുന്നതിനിടെയാണ് മനോജ് വീണ് മരിച്ചത്. മരണ കാരണം ഹൃദയാഘാതമാണെന്ന് കരുതുന്നു. മനോജ് കുമാറിന്റെ ബാഗ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പരിശോധിച്ചതിനുശേഷമാണ് മേല്‍വിലാസം വ്യക്തമായത്.
ബാഗില്‍ മകന്‍ ഋതുവിനുള്ള കളിപ്പാട്ടങ്ങള്‍ ഉണ്ടായിരുന്നു. പുതുതായി വീടുപണിയാനുള്ള തയ്യാറെടുപ്പിലായിരുന്നു മനോജ്. വീടിന്റെ പ്ലാനും ബാഗിലുണ്ടായിരുന്നു. പേഴ്‌സില്‍ കാഞ്ഞങ്ങാട്ടെ ഒരു മരക്കമ്പനിയുടെ വിസിറ്റിംഗ് കാര്‍ഡും കണ്ടെത്തി. മൃതദേഹം ആര്‍പിഎഫ് മംഗലാപുരം വെന്‍ലോക് ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷം ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷയാണ് പൊലിഞ്ഞു പോയത്. വിമുക്ത ഭടന്‍ കുഞ്ഞമ്പുവിന്റെയും നളിനിയുടെയും മകനാണ് മനോജ്. പള്ളിക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക ധന്യയാണ് ഭാര്യ. സഹോദരങ്ങള്‍: മഞ്ജുഷ (കുവൈത്ത്), മഹേഷ് (അധ്യാപകന്‍).
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment