കോഴിക്കോട് :[www.malabarflash.com] എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് (68)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച
ഡ്യൂള്‍ ന്യൂസ് ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കൈരളി ടിവിയുടെ ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, മീഡിയ വണ്‍ പ്രോഗ്രാം ചീഫ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എസ്എഫ്‌ഐയുടെ ആദ്യത്തെ ദേശീയ ജോയിന്റ് സെക്രട്ടറിയായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സമിതിയിലും പ്രവര്‍ത്തിച്ചു.
1948ല്‍ കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ എം.ആര്‍ വിജയരാഘവന്‍, കെ.പി ഭവാനി എന്നിവരുടെ മകനായി ജനിച്ചു. പൊയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. രവീന്ദ്രന്‍ സംവിധാനം ചെയ്ത 'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍' എന്ന സിനിമയുടെ നിര്‍മ്മാതാവാണ്. 'കലാപങ്ങള്‍ക്കൊരു ഗൃഹപാഠം' എന്ന നോവലിന് 2006 ല്‍ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
അബുദാബി ശക്തി അവാര്‍ഡ് നേടിയിട്ടുണ്ട്. പ്രവാസിയുടെ കുറിപ്പുകള്(സ്മരണകള്‍)!, ശവഘോഷയാത്ര (ലഘുനോവലുകള്‍), പപ്പറ്റ് തിയറ്റര്‍ (ചെറുകഥാ സമാഹാരം), കലാപങ്ങള്‍ക്കൊരു ഗൃഹപാഠം (നോവല്‍), പ്രവാസിയുടെ വഴിയമ്പലങ്ങള്‍, അദൃശ്യ നഗരങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍. ഭാര്യ: പി.കെ പ്രഭ. മക്കള്‍: രേഷ്മ, താഷി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment