Latest News

മോഡി വന്നാല്‍ മാറുന്നതല്ല കേരളീയരുടെ മതേതര മനസ്സ്: എ കെ ആന്റണി

കാസര്‍കോട്:[www.malabarflash.com] മോഡി വന്നാല്‍ മാറുന്നതല്ല കേരളീയരുടെ മതേതര മനസ്സെന്ന് മുന്‍ പ്രതിരോധ വകുപ്പ് മന്ത്രിയും എ ഐ സി സി പ്രവര്‍ത്തക സമിതി അംഗവുമായ എ കെ ആന്റണി. മലയാളികളുടെ സ്‌നേഹത്തിനും സഹിഷ്ണുതയ്ക്കും രാജ്യാന്തരത്തില്‍ ഏറെ ഖ്യാതിയുണ്ട്. വോട്ടിന് വേണ്ടി ഈ നന്മയെ കളങ്കപ്പെടുത്താന്‍ ബി ജെ പി നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയാനും അവരെ തിരസ്‌കരിക്കാനും ജനാധിപത്യ വിശ്വാസികള്‍ സന്‍മനസ് കാണിക്കണമെന്ന് ആന്റണി അഭ്യര്‍ത്ഥിച്ചു. അണങ്കൂരില്‍ നടന്ന യു ഡി എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിനും ക്ഷേമത്തിനും മുന്‍തൂക്കം നല്‍കിയ സര്‍ക്കാറാണ് ഉമ്മന്‍ ചാണ്ടിയുടേത്. വ്യക്തിഹത്യക്കും വികസന തുരങ്കത്തിനും നേതൃത്വം നല്‍കിയ മുന്നണിയാണ് ഇടതു പക്ഷം. ഇതില്‍ ഏതാണ് നല്ലതെന്ന് ജനങ്ങള്‍ തീരുമാനിക്കണം. അതിനുള്ള അവസരമാണ് മെയ് 16. ചടങ്ങില്‍ ചെയര്‍മാന്‍ കരുണ്‍ താപ്പ അധ്യക്ഷത വഹിച്ചു. എല്‍ എ മഹ് മൂദ് ഹാജി സ്വാഗതം പറഞ്ഞു.

ചെര്‍ക്കളം അബ്ദുല്ല, അഡ്വ. എം റഹ് മത്തുല്ല, സി കെ ശ്രീധരന്‍, സി ടി അഹ് മദലി, കെ നീലകണ്ഠന്‍, എ അബ്ദുര്‍ റഹ് മാന്‍, എന്‍ എ നെല്ലിക്കുന്ന്, ബാലകൃഷ്ണ വോര്‍കുഡ്‌ലു, അഡ്വ. ഗോവിന്ദന്‍ നായര്‍, എ എ ജലീല്‍, മൊയ്തീന്‍ കൊല്ലംപാടി, കെ അബ്ദുല്ലക്കുഞ്ഞി, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ഹക്കീം കുന്നില്‍, മാഹിന്‍ കേളോട്ട്, ഇ അബൂബക്കര്‍ ഹാജി, പുരുഷോത്തമന്‍, ബി കെ അബ്ദുസമദ്, ജി നാരായണന്‍, എ എം കടവത്ത്, അഡ്വ. വി എം മുനീര്‍, രാജീവന്‍ നമ്പ്യാര്‍, ഹനീഫ് ചേരങ്കൈ, ജമീല, നാം ഹനീഫ, കെ എം അബ്ദുര്‍ റഹ് മാന്‍, അഷ്‌റഫ് എടനീര്‍, സഹീര്‍ ആസിഫ് എന്നിവര്‍ പ്രസംഗിച്ചു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.