കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര്‍ സ്വന്തമാക്കും. അതു കൊണ്ടുതന്നെ എറണാകുളം ആര്.ടി.ഒ. ഓഫീസില്‍ നടന്ന വാഹന നമ്പര്‍ ലേലത്തില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ വെണ്ണല നെടുംതോട്ടത്തിങ്കല് ഫൈസല്‍ ഈ നമ്പറിനുടമയാവാന് നല്‍കിയത് 1.55 ലക്ഷമാണ്. ഇനി ഫൈസലിന്റെ കാറിലെ കെ.എല്‍. 07 ബി.ഇസഡ് എന്നതിനൊപ്പം 369 ന്റെ താരശോഭ കൂടെയുണ്ടാവും.
തിങ്കളാഴ്ച എറണാകുളം ജോയിന്റ് ആര്‍ടിഒ പി.എച്ച് സാദിഖ് അലിയുടെ അധ്യക്ഷതയില്‍ നടന്ന ലേലത്തില്‍ ഫൈസല്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് പങ്കെടുത്തത്. അടിസ്ഥാന തുകയായ 3,000 രൂപ വീതം അഞ്ചുപേരും നല്‍കിയിരുന്നു. 1,000 രൂപയായിരുന്നു ആദ്യത്തെ ലേലം വിളി. അടുത്തയാള്‍ അതിലും കൂടുതല്‍ രൂപയും വിളിച്ചു. തുടര്‍ന്ന് നടന്ന ലേലത്തില്‍ ഫൈസല്‍ 1.55 ലക്ഷം രൂപയും വിളിച്ചു. എതിരാളികള്‍ ഇതിന് മുകളിലേക്ക് വിളിക്കാത്തതിനാല്‍ ഈ രൂപയ്ക്ക് ലേലം ഉറപ്പിച്ചു. ഇതുള്‍പ്പെടെ ആകെ 7 നമ്പറുകളാണ് ലേലത്തില്വച്ചിരുന്നത്. ഇതില്‍ സര്‍ക്കാറിന് നികുതിയിനത്തില്‍ 3.80 ലക്ഷം രൂപയാണ് ലഭിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment