ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന്ദിലാണു സംഭവം. സുരേന്ദർ എന്ന യുവാവിനെയാണു ഭാര്യ കബളിപ്പിച്ചത്.[www.malabarflash.com]
ഭാര്യ വഞ്ചിച്ചെന്നും സർക്കാർ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു സുരേന്ദർ ഹരിയാന മുഖ്യമന്ത്രിക്കു പരാതി നൽകിയതോടെയാണു വിവരം പുറത്തായത്. 70000 രൂപ നഷ്ടപ്പെട്ടതായാണ് സുരേന്ദർ പരാതിയിൽ പറയുന്നത്.
സുരേന്ദറിന്റെ ആദ്യ ഭാര്യ രണ്ടു വർഷം മുന്‍പ് മരിച്ചു. ഇതോടെയാണ് സുരേന്ദർ വീണ്ടും വിവാഹത്തിനു തുനിഞ്ഞത്. ഇടനിലക്കാരൻ വഴിയാണ് സുരേന്ദറിന്റെ വിവാഹം നടന്നത്. ലുധിയാന സ്വദേശിനിയായ പെണ്‍കുട്ടിയെ സംബന്ധിച്ചു സുരേന്ദർ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചിരുന്നില്ല.
വിവാഹത്തിനായി ഇടനിലക്കാരന് വൻ തുക നൽകിയിരുന്നു. ഇതിനുശേഷം വിവാഹവും നടത്തി. തുടർന്നാണു ഭാര്യ പണവുമായി മുങ്ങിയത്. ഭാര്യയെ സംബന്ധിച്ച് വിവാഹത്തിന് ഇടനില നിന്നവരോട് അന്വേഷിച്ചപ്പോൾ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
പ്രദേശത്ത് ഇത്തരം വിവാഹത്തട്ടിപ്പുകൾ വ്യാപകമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അവിവാഹിതരായ പുരുഷൻമാരെ പ്രലോഭിപ്പിച്ച് വിവാഹം കഴിച്ചശേഷം പണവുമായി മുങ്ങുന്നതാണു രീതി. ഒരു വർഷത്തിനിടെ ഇത്തരത്തിൽ 20 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു.

No comments:
Post a Comment